Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂക്കാലം വരവായി... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മഹാ ഭൂരിപക്ഷവും ബിജെപിക്ക്; നിര്‍ണായകമായ യുപി നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്ര ബിജെപി നേതാക്കള്‍ വലിയ പരിശ്രമം നടത്തുമ്പോള്‍ യോഗിയുടെ വന്‍ വിജയം

05 JULY 2021 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

ഉത്തര്‍ പ്രദേശിന്റെ വിജയം എപ്പോഴും ദേശീയ തലത്തില്‍ തന്നെ പ്രതിഫലിക്കുന്നതാണ്. യോഗി ആദിത്യനാഥ് എന്ന ചെറുപ്പക്കാരനെ മുഖ്യമന്ത്രിയാക്കി നരേന്ദ്ര മോദി വലിയ കളിയാണ് യുപിയില്‍ കളിച്ചത്. അതിനിടെ യുപിയിലെ പല വിവാദ സംഭവങ്ങളും യോഗിയുടെ ശോഭ കെടുത്തി. ഇനി യോഗിക്ക് തിരിച്ചു വരാന്‍ പോലും കഴിയില്ലെന്ന് പലരും വിലയിരുത്തി. എന്നാല്‍ എഴുതി തള്ളിയവരെ അത്ഭുതപ്പെടുത്തി യോഗി വീണ്ടും താരമാകുകയാണ്.

ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 67 എണ്ണവും നേടിയെന്ന് ബിജെപി അവകാശപ്പെട്ടു. 21 ജില്ലകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഒരിടത്ത് സമാജ്‌വാദി പാര്‍ട്ടി (എസ്പി) സ്ഥാനാര്‍ഥിയും ജയിച്ചു. ബാക്കി 53 ജില്ലകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

 



ഇതില്‍ 46 എണ്ണത്തിലും ബിജെപി ജയിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നു. പാര്‍ട്ടി ചിഹ്നത്തിലല്ല തിരഞ്ഞെടുപ്പു നടന്നത്. അതുകൊണ്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ കക്ഷിനില പ്രഖ്യാപിച്ചിട്ടില്ല.വോട്ടര്‍മാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും ബലമായി തടഞ്ഞുവച്ചെന്നും സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയും സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങളുമാണു ബിജെപിയുടെ വന്‍ വിജയത്തിനു കാരണമായതെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

 

 



അതേസമയം ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അഭിനന്ദിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ രംഗത്തെത്തി. പെട്രോള്‍ വില വര്‍ധനയും ലക്ഷദ്വീപ് പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ച അദ്ദേഹം, പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇത് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണെന്നും അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സല്‍. 75 സീറ്റില്‍ 67ഉം ബിജെപിക്ക്. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ. റിഹേഴ്‌സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ. തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കോടികള്‍ ചെലവാക്കണോ. അല്ല വെറുതെ പറഞ്ഞെന്നേ ഉള്ളൂ.

 



പെട്രോള്‍, ഷേവ് ലക്ഷദ്വീപ്, ടൂള്‍ക്കിറ്റ് ടീമുകള്‍ നിശബ്ദമാണ്. ആഴ്ചകളായി കരയുന്നവര്‍ക്ക് ഒരു ദിവസം റെസ്റ്റ്. അത് നല്ലതാണ്. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാല്‍ ഇവിഎമ്മിന്റെ പേരിലും കരയാന്‍ കഴിഞ്ഞില്ല. മികച്ച ഭരണം കാഴ്ച വച്ച മുഖ്യമന്ത്രി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഒരായിരം നന്ദിയും. ജയ് ഹിന്ദ്.

അതേസമയം ഗാസിയാബാദില്‍ മുസ്!ലിം വയോധികന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ചു ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തി. രാഹുല്‍ നുണകളിലൂടെ വിഷം പരത്തുകയാണ്. യുപിയിലെ ജനത്തെ അപമാനിക്കുന്നതു രാഹുല്‍ മതിയാക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

 



ലോനിയില്‍നിന്നു ജൂണ്‍ 5ന് ഒരു സംഘം ആളുകള്‍ അബ്ദുല്‍ സമദ് എന്നയാളെ തട്ടിക്കൊണ്ടുപോവുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ചാരനാണെന്ന് ആരോപിച്ച് സംഘത്തിലെ ഒരാള്‍ ഇദ്ദേഹത്തിന്റെ താടി മുറിച്ചതായും 'ജയ് ശ്രീറാം', 'വന്ദേമാതരം' എന്നിങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതുസംബന്ധിച്ച വാര്‍ത്ത പങ്കുവച്ചാണു രാഹുല്‍ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിനു മറുപടിയുമായി യോഗി രംഗത്തെത്തി. ഈ സംഭവങ്ങള്‍ക്കൊടുവിലാണ് യോഗിയുടെ മിന്നും ജയം വന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (5 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (15 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (25 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (27 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (31 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends