Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..


ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

കിറ്റക്‌സിനെ അനുകൂലിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ : വെട്ടിലായി സര്‍ക്കാര്‍

05 JULY 2021 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...

മലിനീകരണ നിയന്ത്രണത്തില്‍ കിറ്റെക്‌സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയതോടെ കിറ്റക്‌സിനെ സര്‍ക്കാര്‍ മനപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായി.

കാരണം കിറ്റെക്‌സിന് എതിരെയുള്ള ഏറ്റവും വലിയ പരാതി ജല മലിനീകരണമാണ്. ആ ആരോപണമാണ് ഇപ്പോള്‍ തെറ്റെന്ന് തെളിഞ്ഞിരിക്കുന്നത്.

 



കിറ്റെക്‌സ് എം ഡി സാബു ജേക്കബ് രാജ്യത്തിന്റെ വ്യവസായ ഭൂപടത്തില്‍ കേരളത്തെ അപമാനിച്ചതായി കരുതുന്ന മുഖ്യമന്ത്രിയും സി പി എമ്മും ഇനി തീര്‍ച്ചയായും സ്വീകരിക്കുക കിറ്റക്‌സിന് എതിരായ നിലപാടുകളായിരിക്കും. പ്രമുഖ വ്യവസായി ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇത് കേരള സര്‍ക്കാരിനെതിരെ സാബു ജേക്കബ് എഴുതിച്ചതാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാരിനെ മുട്ടുകുത്തിക്കാനുള്ള കിറ്റക്‌സിന്റെ ശ്രമങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും തീരുമാനം.

കിറ്റെക്‌സ് വിവാദം കത്തി കയറിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ഹര്‍ഷ് ഗോയങ്കയുടെ ടീറ്റിനാണ് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാര്‍ എപ്പോഴും വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

 



ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, ടയര്‍ നിര്‍മാണ കമ്പനിയായ സിയറ്റ് അടക്കം ഇന്ത്യയിലെ പതിനഞ്ചോളം വമ്പന്‍ സംരംഭങ്ങളുടെ നടത്തിപ്പുകാരാണ് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. ഹര്‍ഷ് ഗോയങ്കയുടെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് വ്യക്തമാക്കി. നൂതന വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കും. ഏല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നയം തുടരുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

കിറ്റെക്‌സ് ഗ്രൂപ്പ് 3500 കോടിരൂപയുടെ പദ്ധതി ഉപേക്ഷിക്കാന്‍ കാരണം സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം കാരണമാണെന്ന് ആരോപിച്ചുള്ള ലേഖനം സാമ്പത്തിക വിദഗ്ധ ഷമിക രവി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഹര്‍ഷ് ഗോയങ്കയുടെ പ്രതികരണം.

 



മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടി നല്‍കിയതോട കിറ്റെക്‌സ് വിവാദം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കുകയായിരുന്നു കിറ്റക്‌സിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ട്വീറ്റോടെ വിവാദം ദേശീയ ശ്രദ്ധയിലെത്തി.

ഇതില്‍ പ്രതിപക്ഷ നേതാവിന്റെ മറുപടിയാണ് വ്യത്യസ്തമായത്. കിറ്റക്‌സ് വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സിന്റെ പ്രൊഡക്റ്റ് ആണെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാര്‍ വ്യവസായ സൗഹൃദമാകണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ നിലപാട് കിറ്റക്‌സിന് അനുകൂലമാണ്.പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്ത് കിറ്റെക്‌സിന് നിര്‍ലോഭ സഹായമാണ് നല്‍കിയിരുന്നത്.

 



ഇതിനിടെ കിറ്റെക്‌സിലെത്തി സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. കിറ്റെക്‌സ് മാനേജ്‌മെന്റിന്റെ പരാതികളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അവസരം കിറ്റെക്‌സിന് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കിറ്റെക്‌സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. കിറ്റെക്‌സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കിറ്റക്‌സിന്റെ കാര്യത്തില്‍ കൃത്യമായ കൂടിയാലോചനകള്‍ വേണമെന്ന് ജീവനക്കാരോട് വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ വകുപ്പ് കൃത്യമായ കൂടിയാലോചന നടത്താതെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ടിന് നല്‍കിയത്. ഇതില്‍ വ്യവസായ വകുപ്പിന് അത്യപതിയുണ്ട്.

 



സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കിറ്റെകെസ് കമ്പനിയിലെ ജീവനക്കാര്‍ ഇന്ന് ഓഫീസിന് മുന്നില്‍ പ്രതിഷേധമിരിക്കും. കിറ്റക്‌സും സര്‍ക്കാരും വിട്ടുവീഴ്ചയില്ലാതെയാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കിറ്റക്‌സിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. പിണറായി സര്‍ക്കാരിനെ പിണക്കി കൊണ്ട് കേരളത്തില്‍ കമ്പനി നടത്തുന്നത് കാണണം എന്ന ഭീഷണിയിലാണ് സര്‍ക്കാര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIAN RAILWAY പെൺകുട്ടി ചികിത്സയിൽ  (11 hours ago)

ഇസ്ഫഹാന്‍ ആണവ നിലയം ബങ്കര്‍ ബസ്റ്റര്‍ വിഴുങ്ങി ആണവായുധം തുടങ്ങി വിഡിയോ പുറത്തുവിട്ട് ട്രംപ്  (11 hours ago)

ISRAEL വരുന്നത് വന്‍ പോരാട്ടം  (11 hours ago)

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!  (11 hours ago)

CRIME 20 വർഷം ജയിൽശിക്ഷ.  (11 hours ago)

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ വളപ്രയോഗ യന്ത്രങ്ങളുമായി നെറ്റാഫിം...  (11 hours ago)

പ്രവാസികൾ കണ്ട് ഞെട്ടി ആൾകൂട്ടത്തിനിടയിൽ ഹംദാൻ... അടിമുടി മാറ്റങ്ങൾ FLIGHT TICKET-ൽ ഇന്നും മഴ കാലൻ 'സരയാത്ത്' ദേ  (11 hours ago)

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (11 hours ago)

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി  (12 hours ago)

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...  (12 hours ago)

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...  (12 hours ago)

THRISSUR ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നു  (12 hours ago)

PALAKKAD രഹസ്യമൊഴി രേഖപ്പെടുത്തി  (13 hours ago)

വിഡിയോ പുറത്തുവിട്ട് ട്രംപ്,  (13 hours ago)

നാളെ എല്ലാം മാറി മാറിയും ശമ്പളം കുറയും ഇന്ന് 12 മണി-ക്ക് APRIL 1 -ന് രാജ്യത്ത് ഈ 15 മാറ്റങ്ങൾ  (13 hours ago)

Malayali Vartha Recommends