Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോൺ​ഗ്രസിനെ ഇനി യുവനേതാക്കൾ നയിക്കും! ശബരിനാഥും ബൽറാമും പട്ടികയിൽ ഇടം നേടിയോ? വടംവലിച്ച് സീനിയർമാർ...

05 JULY 2021 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കേരളത്തിൽ കോൺ​ഗ്രസിന്റെ തലമുറ മാറ്റത്തിലൂടെ മൊത്തത്തിൽ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് കോൺ​ഗ്രസ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ച പാളിച്ചകൾ ഓരോന്നായി കണ്ടെത്തി അവ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നതും.

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് നിയമനങ്ങൾക്കു പിന്നാലെ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവും എഐസിസി നേരിട്ടു നടത്താനൊരുങ്ങുന്നു എന്ന വാർത്തകൾ നേരത്തേ തന്നെ പുറത്ത് വന്നതാണ്.

നേരിട്ട് ഇവയിൽ ഇടപെടുന്നതിലൂടെ സംസ്ഥാനത്തെ കോൺ​ഗ്രസിൽ ഒരു കുരുക്കിടുകയാണ് രാഹുൽ ചെയ്യുന്നതും. ഡിസിസി പ്രസിഡന്റുമാരെ കണ്ടെത്തുന്നതിന് പ്രവർത്തന മികവിനു മുൻതൂക്കം നൽകുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ എഐസിസി പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നിർദേശം നൽകിയിരുന്നു.

ഇതിൻമേൽ ഒരു തീരുമാനം ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയുണ്ടായിരുന്നത്. എഐസിസിയുടെ നിയന്ത്രണത്തിലുള്ള അഞ്ചംഗ കെപിസിസി സമിതിക്കാണ് ചുമതല നൽകിയത്.

എന്നാലിപ്പോൾ കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കും മുമ്പ് തന്നെ ഡിസിസി അദ്ധ്യക്ഷന്മാരെ തീരുമാനിക്കാൻ കോൺഗ്രസിൽ ഏകദേശ ധാരണയായി എന്നാണ് വിവരം. പുതിയ ഡിസിസി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുന്നോടിയായുളള അനൗദ്യോഗിക ചർച്ചകൾക്ക് ഇതോടെ തുടക്കമായിട്ടുണ്ട്.

അമ്പത് വയസിൽ താഴെയുളളവരെ ഡിസിസി അദ്ധ്യക്ഷന്മാരാക്കാം എന്നതായിരുന്നു സതീശനും സുധാകരനും അടങ്ങിയ പുതിയ നേതൃത്വം ആദ്യം തീരുമാനമെടുത്തിരുന്നത്. എന്നാൽ പ്രായപരിധി വേണ്ടെന്നാണ് ഇപ്പോൾ കെ. സുധാകരന്‍റെ നിലപാട്. ഇതിനോട് മുതിർന്ന നേതാക്കൾക്കും യോജിപ്പാണ് എന്നാണ് അറിയാൻ കഴിയുന്നത്.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രായപരിധി വേണ്ടെന്ന് വന്നതോടെ മിക്ക ജില്ലകളിലും ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ പതിവ് പോലെ വടംവലി ആരംഭിച്ചു കഴിഞ്ഞു. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്കായി കെ സുധാകരൻ ഇന്ന് ഡൽഹിക്ക് പോകുമെന്നാണ് വിവരം.

പ്രായപരിധിയിൽ രാഹുൽഗാന്ധിയുടെ നിലപാട് നിർണായകമാകും. ആലപ്പുഴ, പാലക്കാട് ഉൾപ്പടെയുളള ജില്ലകളിലെ ഡിസിസി അദ്ധ്യക്ഷന്മാർ രാജിവച്ചതോടെ ഇവിടങ്ങളിൽ പാർട്ടി പ്രവർത്തനം നിലച്ച മട്ടിലാണ് പോകുന്നത്. മറ്റിടങ്ങളിലാകട്ടെ സ്ഥാനം തെറിക്കുമെന്നായതോടെ അദ്ധ്യക്ഷന്മാർ പലരും വേണ്ടത്ര പ്രവർത്തിക്കുന്നുമില്ല.

പ്രായപരിധി കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്ന സുധാകരൻ സ്വന്തം പ്രായം ഉദാഹരണമായി ഉയർത്തിയിട്ടുണ്ട്. എഴുപത് പിന്നിട്ട കഴിവുള്ള നേതാക്കൾ ഉണ്ടെങ്കിൽ അവരുടെ സേവനം കൂടി ഉപയോഗിക്കണമെന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചിരിക്കുന്നത്.

യുവാക്കൾക്ക് പ്രധാന്യം നൽകി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ട് എന്തായെന്നും പല മുതിർന്ന നേതാക്കളും ചോദിക്കുന്നു. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, പ്രായപരിധി ഒഴിവാക്കുമെന്ന സൂചന വന്നതോടെ ഡി.സി.സി പ്രസിഡന്റ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ തോറ്റവർ ഉൾപ്പെടെ സമ്മർദ്ദം തുടങ്ങി. നേതൃത്വം അനൗദ്യോഗികമായി തയാറാക്കിയിരിക്കുന്ന പ്രാഥമിക പരിഗണന പട്ടികയിൽ ഓരോ ജില്ലയിലേക്കും മൂന്നും നാലും പേരുകളാണ് ഉള്ളത്. തിരുവനന്തപുരത്ത് വി.എസ്.ശിവകുമാർ, പാലോട് രവി, ജി.എസ്.ബാബു, ചെമ്പഴന്തി അനിൽ അടക്കമുള്ള പേരുകൾ ഉണ്ടെന്നാണ് വിവരം.

കൊല്ലത്ത് ശൂരനാട് രാജശേഖരൻ, ആർ.ചന്ദ്രശേഖരൻ, എ.ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല എന്നിവരും പത്തനംത്തിട്ടയിൽ ശിവദാസൻ നായരും പഴകുളം മധുവും പരിഗണിക്കപ്പെടുന്നുണ്ട്.

കോട്ടയത്ത് ടോമി കല്ലാനിയുടെയും തൃശൂരിൽ പത്മജ വേണുഗോപാലിന്റെയും പാലക്കാട് എ.വി.ഗോപിനാഥിന്റെ പേരുകൾ സജീവ പരിഗണനയിലുണ്ട്.

യുവ പ്രാതിനിധ്യത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെ.എസ്.ശബരീനാഥനും പാലക്കാട് വി.ടി.ബൽറാമിന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (12 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (22 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (24 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (28 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends