Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അര്‍ജുന്‍ ആയങ്കിയുടെ മറ്റൊരു കാർ കൂടി പൊക്കിയെടുത്ത് പോലീസ്... ഇനിയും പലതും പുറത്ത് വരും... നെഞ്ചിടിപ്പ് കൂടി...

05 JULY 2021 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് സംഭവബഹുലമായ ഘട്ടത്തിലൂടെയാണ് പോകുന്നത്. ഇപ്പോഴത്തെ കേസന്വേഷണം പലപ്രമുഖരിലേക്കും അതുപോലെ തന്നെ പല നിർണായക കണ്ടെത്തലുകളിലേക്കും വഴിതെളിക്കുന്നുണ്ട്.

ഇത്തരം നീക്കത്തിന്റെ ഫലമായി അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി കസ്റ്റംസ് ഇപ്പോൾ പിടികൂടിയിട്ടുണ്ട്. ഉദിനൂര്‍ സ്വദേശിയായ വികാസിന്റെ പേരിലാണ് ഈ കാര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഈ കാര്‍ ഓടിച്ചത് അര്‍ജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശിയായ പ്രണവാണ് എന്നാണ് അന്വേഷണ സംഘം ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പ്രണവിനെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

വെള്ളിയാഴ്ച കസ്റ്റംസിന്റെ കാസര്‍കോട് സംഘമാണ് ഈ കാര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോകാന്‍ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന അര്‍ജ്ജുന്‍ ആയങ്കി മൊഴി നൽകിയിട്ടുണ്ടായിരുന്നു.

ശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്. നിലവില്‍ ഈ കാര്‍ ചന്ദേര പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഉടമയായ വികാസില്‍ നിന്ന് പ്രണവ് കാര്‍ വാടകയ്ക്ക് എടുത്ത് സ്വര്‍ണക്കടത്തിന് എക്‌സ്‌കോര്‍ട്ട് പോകാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്.

അതേസമയം, കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിനു ശേഷം മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫോൺ പുഴയിൽ വീണെന്നായിരുന്നു ആദ്യമായി നൽകിയ മൊഴി.

എന്നാൽ ഫോൺ നഷ്ടപ്പെട്ടതായി പറയുന്ന വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അർജുൻ സത്യം വെളിപ്പെടുത്താൻ ആരംഭിച്ചത്. അർജുന്റെ ‘ലീഡറെ’ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലും മുഖ്യപ്രതി കെ. ടി. റമീസ് കസ്റ്റംസിന്റെ പിടിയിലാകും മുൻപു നിർണായക തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ തീയിട്ടു നശിപ്പിച്ചിരുന്നു.

കണ്ണൂരിലെ തെളിവെടുപ്പിനു ശേഷം അർജുന്റെ മനോഭാവത്തിൽ മാറ്റം പ്രകടമാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അർജുന്റെ ഭാര്യ, ടി.പി. കേസ് പ്രതി ഷാഫി, കൊടി സുനി എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിവരം അറിഞ്ഞതോടെ അർജുൻ ചോദ്യം ചെയ്യലിനോടു കൂടുതൽ സഹകരിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

സ്വർണക്കടത്തും കവർച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിർന്ന അംഗങ്ങളുടെ നിർദേശം സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന ഫോണാണ് അർജുൻ നശിപ്പിച്ചതായി സമ്മതിച്ചത്.

ഫോൺ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങൾ കണ്ടെത്തുക എളുപ്പമല്ല എന്നുവേണം കരുതാൻ. രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവിൽ പോയ അർജുൻ സംരക്ഷകരെ മുഴുവൻ ബന്ധപ്പെട്ടതും നിർദേശങ്ങൾ സ്വീകരിച്ചതും വാട്സാപ്, ടെലിഗ്രാം ആപ്പുകൾ വഴിയാണ്. ഇതു സംബന്ധിച്ച മൊഴികൾ ലഭിച്ചാലും അർജുന്റെ ‘ലീഡർ’ അടക്കമുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്താൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ വീണ്ടെടുക്കാൻ കഴിയൂ.

അർജുനും കാരിയർ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണിൽ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റു ചില ഫോണുകൾ കൂടി നിർജീവമായിട്ടുണ്ട്. ഇവയും നശിപ്പിക്കപ്പെട്ടിരിക്കാനാണു സാധ്യത.

റമീസിന്റ കേസിൽ നശിപ്പിക്കപ്പെട്ട ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അർജുന്റെ ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തും വരെ അതു നശിപ്പിച്ചതായുള്ള മൊഴി വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് തയാറല്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (12 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (22 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (24 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (28 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends