ഓയൂരില്‍ വീട്ടമ്മയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പിടികൂടി

വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ച പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടി. ചെറുവയ്ക്കല്‍ സ്വദേശി പ്രകാശനെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ചാരായം വാറ്റ്, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ പ്രകാശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 17നായിരുന്നു സംഭവം. പരാതി അന്വേഷിക്കാനെത്തിയ പൂയപ്പളളി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കൃഷ്ണന്‍കുട്ടിയെ പ്രതി പ്രകാശന്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കൈ ഒടിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് ഒളിവില്‍ പോയ പ്രകാശന്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നറിഞ്ഞ് തിരുവനന്തപുരം ശാസ്തമംഗലത്തെ സ്വകാര്യ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിലും പ്രശ്നമുണ്ടാക്കിയതോടെ ഡോക്ടര്‍ തിരുവനനന്തപുരം മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൊല്ലത്തെ കേസിനെക്കുറിച്ച് വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha
























