വാക്‌സിൻ എടുക്കും മുന്നേ സർട്ടിഫിക്കറ്റ് കിട്ടി; കൈയിലെത്തിയത് ഹരിയാനയില്‍ നിന്ന് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് നമ്പര്‍ ഉൾപ്പടെ എല്ലാം വളരെ ശരി, ഞെട്ടൽ മാറാതെ സുനേഷ് ജോസഫ്

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വടക്കേടത്തു സുനേഷ് ജോസഫിന് കൊവിഡ് പ്രതിരോധ വാക്സിന്‍ ഇതുവരെ എടുക്കാൻ സാധിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിന് ഹരിയാനയില്‍ നിന്ന് വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കൈയിലെത്തിച്ചേർന്നിരുന്നു.
താങ്കളുടെ കൊവിഡ് വാക്സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂര്‍ത്തിയായി എന്നറിയിച്ചുകൊണ്ട് ജൂണ്‍ 29 ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ് വന്നത്. വാക്സിന്‍ ചെയ്യാന്‍ പേര് രജിസ്റ്റര്‍ ചെയ്തതല്ലാതെ വാക്സിന്‍ സ്വീകരിക്കാത്ത തനിക്ക് എങ്ങനെ ഈ മെസ്സേജ് വന്നുവെന്ന സംശയം തീര്‍ക്കാന്‍ ലിങ്കില്‍ കയറി പ്രിന്റ് എടുത്തു നോക്കിയപ്പോള്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് റെഡി എന്നാണ് കാണുവാൻ സാധിച്ചത്. എന്നാൽ പാസ്‌പോര്‍ട്ട് നമ്പര്‍, പേര്, വയസ്, ബെനിഫിഷ്യറി നമ്ബര്‍ എല്ലാം വളരെ ശരി.
അതോടൊപ്പം തന്നെ ഹരിയാനയിലെ പാല്‍റ പി.എച്ച്.സി യില്‍ നിന്നു കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചതായാണ് സര്‍ട്ടിഫിക്കറ്റില്‍. ഇനി തനിക്ക് ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ കഴിയുമോ, വ്യക്തഗത വിവരങ്ങള്‍ ആരെങ്കിലും ചോര്‍ത്തി ഉപയോഗിച്ചോ എന്നിങ്ങനെ വല്ലാത്ത ആശങ്കയിലാണ് സുനേഷ്.
https://www.facebook.com/Malayalivartha
























