Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുകേഷിനെ ഫോണിൽ വിളിച്ച 10ാം ക്ലാസ്സുകാരനെ കണ്ടെത്തി... വിളിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഒറ്റപ്പാലത്തെ കുട്ടി... സ്പെഷ്യൽ ബ്രാഞ്ചും പാഞ്ഞെത്തി...

05 JULY 2021 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കൊല്ലത്തെ എം.എൽ.എയും സിനിമാ നടനുമായ മുകേഷ് ഏറെ നാളായി ഫോൺ വിളിയുമായി ബന്ധപ്പെട്ട പുലിവാല് പിടിച്ചികരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം പത്താം ക്ലാസ്സുകാരനോട് പ്രതികരിച്ചതിൽ ഇപ്പോൾ വെട്ടിലായിരിക്കുകയാണ് നമ്മുടെ എംഎൽഎ.

തുടർന്ന് വിഷയം വിവാദമായപ്പോൾ തുറന്ന പ്രതികരണവുമായി അദ്ദേഹം എത്തിയിരുന്നു. പോസ്ബുക്കിലെ ലൈവിൽ വന്ന അദ്ദേഹം തുടർന്ന് നിയനടപടികൾ സ്വീകരിക്കുമെന്ന് തുറന്നടിച്ചിരുന്നു.

തുടർന്നായിരുന്നു മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥിയെ കണ്ടെത്താൻ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു എന്ന വാർത്തകൾ പുറത്ത് വന്നത്.

എന്നാലിപ്പോൾ അറിയാൻ കഴിഞ്ഞത്, മുകേഷിനെ ഫോണിൽ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു എന്നതാണ്. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്. കൊല്ലത്തുളള കൂട്ടുകാരന്‍റെ ഓൺലൈൻ പഠനത്തിനായി സഹായം അഭ്യർത്ഥിച്ചാണ് കുട്ടി മുകേഷിനെ ഫോണിൽ വിളിച്ചത്.

കുട്ടി മുകേഷിനെ വിളിച്ച കാര്യം ബന്ധുക്കൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു കഴിഞ്ഞു. കുട്ടിയെ ഇപ്പോൾ സ്വന്തം വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

രാവിലെ സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ വി. കെ. ശ്രീകണ്‌ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഒറ്റപ്പാലം എം എൽ എയായ പ്രേംകുമാറും ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലവകാശ കമ്മിഷനില്‍ പരാതി നല്‍കി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

സംഭവം വിവാദമായതിന് പിന്നാലെ എം എല്‍ എ ഇന്നലെ തന്നെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. തന്നെ പ്രകോപിപ്പിക്കാന്‍ ആരോ ചെയ്‌ത വേലയാണിതെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെന്നുമായിരുന്നു മുകേഷ് ആരോപിച്ചത്.

ഞായറാഴ്ച്ചയാണ് മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച കുട്ടിയോട് അദ്ദേഹം അപമര്യാദയായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്.

നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.

എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് മുകേഷ് ആരോപിക്കുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്... ”നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ വേട്ടയാടലാണ് ഞാന്‍ അനുഭവിക്കുന്നത്. ആരെക്കെയോ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ചാര്‍ജ് ചെയ്താല്‍ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തീരുന്ന അവസ്ഥയാണ്.

അവരെ വിളിക്കുന്നത് നിസാര കാര്യങ്ങള്‍ പറഞ്ഞാണ്. കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക്. ട്രെയിന്‍ മിസായി പോയി, കറന്റ് പോയി അങ്ങനെ പല പല സ്ഥലങ്ങളില്‍ നിന്നു വിളിക്കുന്ന സാഹചര്യമായിരുന്നു. ഇത് പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നതാണ്. എന്നെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമം. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെയും പ്ലാനിന്റെ ഭാഗമായിരുന്നു.

ഞാന്‍ ഒരു സുപ്രധാനമായ സൂം മീറ്റിംഗിലായിരുന്നു. തുടര്‍ച്ചയായി വിളിച്ചപ്പോള്‍, ഫോണ്‍ എടുത്തിട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. ആറു തവണ വിളിച്ചു. ഇതിനിടെ സൂം കട്ടായി പോയി. തുടര്‍ന്ന് കുട്ടിയോട് പറഞ്ഞു, അത്യാവശ്യ മീറ്റിംഗില്‍ ആയിരുന്നെന്ന്. സ്വന്തം എംഎല്‍എയെ വിളിക്കൂ, ശേഷം അദ്ദേഹം എന്ത് പറയുന്നെന്ന് നോക്കിയിട്ട് എന്നെ വിളിക്കൂ, ശേഷം മുന്നോട്ടു പോകാമെന്ന് പറഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണം.

അവന്‍ എന്നോട് പറഞ്ഞത് സുഹൃത്ത് വിളിക്കാന്‍ പറഞ്ഞിട്ടാണ് വിളിച്ചതെന്ന്. എന്ന് പറഞ്ഞാല്‍ അത് സുഹൃത്ത് അല്ല. അത് ശത്രുവാണ്. അത് ആ മോന്റെ മാത്രമല്ല, നാടിന്റെ. കുട്ടികളെ ഉപയോഗിച്ച് ഫോണില്‍ വിളിക്കുക, അത് റെക്കോര്‍ഡ് ചെയ്യുക എന്നതാണ് രീതി.


എന്നെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന സ്വന്തം എംഎല്‍എയെ അറിഞ്ഞിരിക്കണം. ആസുത്രീതമായ അക്രമമാണ് നടന്നത്. പക്ക രാഷ്ട്രീയം. ഇത് ജനങ്ങള്‍ വിശ്വാസിക്കരുത്. വിഷയത്തില്‍ പൊലീസ് പരാതി നല്‍കാന്‍ പോകുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ഇവര്‍ ആ കോളിന് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തത്. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് ഊഹിക്കാന്‍ പറ്റും. കുട്ടികള്‍ ശ്രദ്ധിക്കണം. ഇങ്ങനെ ആരെയും വിളിക്കരുത്. അവര്‍ വഴി തെറ്റിക്കാനാണ് ശ്രമിക്കുന്നത്. ഈ സംഭവത്തില്‍ മോനെക്കാള്‍ വിഷമം എനിക്കുമുണ്ട്.’ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (3 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (13 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (23 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (25 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (29 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends