കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു വാഹനം കൂടി കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു വാഹനം കൂടി കസ്റ്റംസ് പിടികൂടി. ഉദിനൂര്‍ സ്വദേശി വികാസിന്റെ ഉടമസ്ഥതയില്‍ ഉള്ള കാറാണ് പിടികൂടിയത്.
സംഭവദിവസം സ്വര്‍ണക്കടത്തിന് അകമ്ബടി പോയ ഈ കാര്‍ ഓടിച്ചത് അര്‍ജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണ്. ഇരുവരെയും കസ്റ്റംസ് ചോദ്യം ചെയ്തു.സ്വര്‍ണക്കടത്തിന് അകമ്ബടി പോകാന്‍ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അര്‍ജ്ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസിന്റെ കാസര്‍കോട് സംഘമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
ഉടമയായ വികാസില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത പ്രണവ് സ്വര്‍ണക്കടത്തിന് എക്സ്‌കോര്‍ട്ട് പോകാന്‍ വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
"
https://www.facebook.com/Malayalivartha
























