Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പരമാവധി പ്രകോപിപ്പിച്ച്‌ ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈന്‍. സ്വന്തം എം.എല്‍.എയെ അറിയാത്ത കുട്ടിക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാനും അത്‌ പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യില്‍ എത്തിക്കാനും നന്നായി അറിയാം...' എം.എല്‍.എ മുകേഷിന് പിന്തുണയുമായി പി.വി അന്‍വര്‍ എം.എല്‍.എ

05 JULY 2021 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

സഹായം തേടി വിളിച്ച വിദ്യാര്‍ത്ഥിയോട് പ്രകോപനപരമായി സംസാരിച്ചതിന് തുടർന്ന് വിവാദത്തിലായ കൊല്ലം എം.എല്‍.എ മുകേഷിന് പിന്തുണയുമായി പി.വി അന്‍വര്‍ എം.എല്‍.എ രംഗത്ത് എത്തിയിരിക്കുകയാണ്. മുകേഷിന് ഉണ്ടായതിന്റെ സമാനമായ അനുഭവം തനിക്കും ഉണ്ടായെന്നും അന്വേഷണത്തില്‍ അതൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് മനസ്സിലായെന്നും പി.വി. അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുകേഷിനെതിരെയും ഇത്തരത്തിലുള്ള പണിയാണ് നടന്നതെന്നതില്‍ സംശയവുമില്ലെന്നും പരമാവധി പ്രകോപിപ്പിച്ച്‌ വിവാദമുണ്ടാക്കി രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലക്ഷ്യം എന്നും അന്‍വര്‍ പറയുന്നു. സ്വന്തം എം.എല്‍.എയെ അറിയാത്ത കുട്ടിക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാനും അത്‌ പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യില്‍ എത്തിക്കാനും അറിയാം എന്നതില്‍ നിന്ന് ഒരു കോണ്‍ഗ്രസ്‌ ഓപ്പറേഷന്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ മുകേഷിനൊപ്പം തന്നെയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ബഹുമാനപ്പെട്ട കൊല്ലത്ത്‌ നിന്നുള്ള അംഗം മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേര്‍ഷന്‍ അടുത്തിടെ എനിക്കും നേരിടേണ്ടി വന്നു.നിരന്തരം ഒരു ഐ.ഡിയില്‍ നിന്ന് പേജിലെ എല്ലാ പോസ്റ്റുകളിലും പ്രകോപനപരമായ കമന്റുകള്‍ വന്ന് തുടങ്ങി.ഏതാണ്ട്‌ 14000-ത്തോളം ഫോളോവേര്‍സ്സുള്ള ഒരു കോണ്‍ഗ്രസ്‌ പ്രൊഫൈല്‍.അഭിഭാഷക ആണെന്നും കെ.എസ്‌.യു പ്രവര്‍ത്തകയാണെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.
വിശദമായ പരിശോധനയില്‍ വ്യാജ ഐ.ഡി ആണെന്ന് മനസ്സിലായി.സൈബര്‍ കോണ്‍ഗ്രസുകാരുടെ വന്‍പിന്തുണ ഈ ഐ.ഡിക്കുണ്ടായിരുന്നു.ഒരു പോസ്റ്റില്‍ വന്ന് കമന്റ്‌ ചെയ്തപ്പോള്‍, മറുപടി നല്‍കി.ഇതോടെ 'സ്ത്രീയായ എന്നെ പി.വി.അന്‍വര്‍ അപഹസിച്ചേ'എന്നുള്ള ഇരവാദം മുഴക്കി പ്രസ്തുത ഐ.ഡിയില്‍ നിന്ന് നിരന്തരം പോസ്റ്റുകള്‍ വന്ന് തുടങ്ങി.യു.ഡി.എഫ്‌ അണികള്‍ പിന്തുണയുമായെത്തി.എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ചില മാധ്യമ സുഹൃത്തുക്കള്‍ എന്ത്‌ കൊണ്ടോ എനിക്കെതിരെ ഇത്‌ വാര്‍ത്തയാക്കിയില്ല എന്നതില്‍ ഇന്നുമെനിക്ക്‌ അത്ഭുതമുണ്ട്‌.

ദിവസങ്ങള്‍ക്കുള്ളില്‍ ഐ.ഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടുക്കികാരനായ കെ.എസ്‌.യു നേതാവിനെ കൈയ്യോടെ പിടികൂടാന്‍ കഴിഞ്ഞു.കരഞ്ഞ്‌ കൂവി,കാലില്‍ പിടിക്കുന്ന ലെവലില്‍ വരെ അദ്ദേഹം എത്തി. കൊല്ലം അംഗത്തിനെതിരെയും ഇത്തരത്തിലുള്ള പണിയാണ് നടന്നതെന്നതില്‍ ഒരു സംശയവുമില്ല. പരമാവധി പ്രകോപിപ്പിച്ച്‌ ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈന്‍. സ്വന്തം എം.എല്‍.എയെ അറിയാത്ത കുട്ടിക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാനും അത്‌ പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യില്‍ എത്തിക്കാനും നന്നായി അറിയാം.

അതില്‍ നിന്ന് തന്നെ ഒരു കോണ്‍ഗ്രസ്‌ ഓപ്പറേഷന്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഈ വിഷയത്തില്‍ മുകേഷിനൊപ്പം തന്നെയാണ്.ഇടതുപക്ഷത്തിന്റെ ജനപ്രതിനിധിയോ,പ്രവര്‍ത്തകനോ ആയാല്‍ പിന്നെ അയാള്‍ക്ക്‌ ഒരു വ്യക്തി സ്വാതന്ത്ര്യവുമില്ല, അയാള്‍ ആര്‍ക്കും തട്ടികളിക്കാന്‍ നിന്നുകൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന ഒരു പൊതുബോധം ഇവിടുത്തെ മാധ്യമങ്ങള്‍ സൃഷ്ടിച്ചുവച്ചിട്ടുണ്ട്‌. അതേസമയം,കോണ്‍ഗ്രസ്‌ നേതാവായ വി.ഡി.സതീശന്‍ അദ്ദേഹത്തിന്റെ സ്വന്തം പേജില്‍ നിന്ന് ഒരു വോട്ടറെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചതും അയാളുടെ ഭാര്യയെ ഉള്‍പ്പെടെ സമൂഹമധ്യത്തില്‍ അപമാനിച്ചതും നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ ഒരു വിഷയമേ അല്ല താനും.

ഈ അഞ്ച്‌ വര്‍ഷങ്ങളല്ല,അതിന് ശേഷമുള്ള വര്‍ഷങ്ങളും നമ്മുടേതാകും.കാരണം,ഇത്തരം കുബുദ്ധികളൊക്കെയാണ് ഇന്നത്തെ യൂത്ത്‌ കോണ്‍ഗ്രസിനെയും കെ.എസ്‌.യുവിനെയും നയിക്കുന്നത്‌.നാളെയും ഇവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്‌.
ക്ലാസ്മേറ്റ്സിലെ വിഖ്യാത കഥാപാത്രമായ കഞ്ഞിക്കുഴി സതീശനില്‍ നിന്ന് ഒരടിപോലും ഇവര്‍ മുന്‍പോട്ട്‌ പോയിട്ടില്ല..
ഇനി പോവുകയുമില്ല..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (3 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (13 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (23 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (25 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (29 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends