Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ജയിലില്‍ കിടന്നയാള്‍ പൊതുമേഖലയുടെ രക്ഷക്ക് കുഞ്ഞാലികുട്ടിയുടെ വിശ്വസ്തന് പിണറായിയുടെ സമ്മാനം

18 JULY 2021 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിമതി കേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് സുഖവാസം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള റിയാബിന്റെ തലപ്പത്താണ് നിരവധി അഴിമതി കേസുകളില്‍ പ്രതിയായ എം പത്മ കുമാറിനെ തുടുരാന്‍ സി പി എം അനുവദിച്ചത്. വിജിലന്‍സ് കേസുള്ളവരെയും അഴിമതിക്കാരെയും കെട്ടുകെട്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് പത്മകുമാറിനെ മാറ്റേണ്ടതില്ലെന്ന് വ്യവസായ വകുപ്പുമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്.

 



പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിമതിക്കാരെ വയ്ക്കില്ലെന്നും വിജിലന്‍സ് ക്ലിയറന്‍സ് ഉള്ളവരെ മാത്രമേ നിയമിക്കൂവെന്നുള്ള വ്യവസായ മന്ത്രിയുടെ വാക്കാണ് ഇതോടെ പാഴ്‌വാക്കായത് .

പൊതുമേഖലാസ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ മേല്‍നോട്ടമാണ് റിയാബിനുള്ളത്. പത്മകുമാര്‍ നാല് വിജിലന്‍സ് കേസുകളില്‍ പ്രതിയാണ്. അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞയാളാണ് അദ്ദേഹം. ഇദ്ദേഹം സി പി എമ്മുകാരനോ ഇടതുപക്ഷ അനുഭാവിയോ അല്ല.വലത് ഇടത് പക്ഷങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ്. എന്നിട്ടും അദ്ദേഹത്തെ ഇടതുപക്ഷം ഹ്യദയപക്ഷത്ത് നിര്‍ത്തുന്നു.

 



ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനും അവയുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

ഇതിന്റെ മേല്‍നോട്ടം റിയാബിനാണ്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലാണ് പത്മകുമാര്‍ പത്ത് ദിവസം ജയില്‍ വാസം അനുഭവിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തില്‍ പുതിയ വ്യവസായ മന്ത്രി അധികാരമേറ്റിട്ടും വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ തുടരുന്നത് പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ഇദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.

 



ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ പത്മകുമാറിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. ഇ.പിക്ക് വ്യക്തിപരമായ ബന്ധമല്ല പത്മകുമാറുമായുള്ളത്. സി പി എം നോമിനി എന്ന നിലയിലാണ് പത്മകുമാറിനെ ജയരാജന്‍ സഹായിച്ചിരുന്നത്. മന്ത്രി മാറി വന്നിട്ടും പത്മകുമാറിനെ തൊടുന്നില്ല.മന്ത്രി മാറുമ്പോള്‍ റിയായില്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

റിയാബ് സെക്രട്ടറിയുടെ യോഗ്യതെ ചോദ്യം ചെയ്ത് 2016ല്‍ ഐഎന്‍ടിയുസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏത് നിലയ്ക്കാണ് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയായതെന്നറിയണമെന്നും നിയമപരമല്ലാത്ത രീതിയില്‍ റിയാബ് സെക്രട്ടറിയായ പദ്മകുമാറിനെ നീക്കം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

 



2016 ല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ചേര്‍ന്ന ബെഞ്ച് 2021 ഫെബ്രുവരി 4 ന് തള്ളിയിരുന്നു. ഈ സമയത്ത് പദ്മകുമാര്‍ റിയാബ് സെക്രട്ടറിയല്ലെന്ന കാരണത്താലാണ് ഹര്‍ജി കോടതി തള്ളിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി 12ന് പദ്മകുമാറിനെ വീണ്ടും റിയാബ് സെക്രട്ടറിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മലബാര്‍ സിമന്റ്‌സിലെ എംഡി ആയിരിക്കേയാണ് പദ്മകുമാറിനെ അഴിമതിക്കേസില്‍ 2016 സെപ്തംബര്‍ 5ന് അറസ്റ്റ് ചെയ്യുന്നത്.

പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഉള്ള അടുത്ത ബന്ധം ഉപയോഗിച്ചാണ് പത്മകുമാര്‍ ഇക്കാലമത്രയും വ്യവസായ വകുപ്പില്‍ തുടര്‍ന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും പത്മകുമാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അതൊന്നും വിലപ്പോയിരുന്നില്ല.പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള സ്വാധീനമാണ് പത്മകുമാറിനെ തുടര്‍ന്നു വന്ന വ്യവസായ മന്ത്രിമാരെയും കൈയിലെടുക്കാന്‍ സഹായിച്ചത്. പി.രാജീവും മുന്‍ഗാമികളുടെ വഴി തന്നെ തെരഞ്ഞടുക്കുന്നു.

 



ഏത് പൊതുമേഖലാ സ്ഥാപനത്തിലും കൈകടത്താനുള്ള അധികാരം റിയാബിനുണ്ട്. പൊതുമേഖലയില്‍ നിയമനം ഉള്‍പ്പെടെയുള്ളവ നടത്താനും റിയാബിന് കഴിയും. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികളെ നിശ്ചയിക്കുന്നതും റിയാബാണ്. എന്തു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ചെയ്യാം എന്നതാണ് ഇതിന്റെ അര്‍ത്ഥം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (26 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (42 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends