'ഇത് ഒരു സര്‍ക്കാര്‍ പരസ്യമായി മാറുമ്പോള്‍ അത് അധികാരകൊതിയന്മാരായ സിനിമയിലെ ദുഷിച്ച മനസ്സുകളുടെ ഗൂഡാലോചനയായി എനിക്ക് തോന്നുന്നു…' മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളില്‍ പ്രതിഷേധവുമായി നടന് ഹരീഷ് പേരടി
മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളില്‍ പ്രതിഷേധവുമായി നടന് ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. രഞ്ജിത്ത് സിനിമയായ നരസിംഹത്തിലെ ഡയലോഗുമായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സ്ത്രീധന വിരുദ്ധ പോസ്റ്ററിനെതിരെയാണ് ഹരീഷ് പേരടി ഇത്തരത്തിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇത് ബോധപൂര്‍വ്വം ആണെന്നാണ് ഹരീഷ് വിലയിരുത്തുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
ഈ സംഭാഷണം കൃത്യമല്ല എന്നാലും ഏതാണ്ട് ഇങ്ങിനെയാണ്..”എത്ര തന്നെ വേണ്ടെന്ന് വെച്ചാലും പിന്നെയും ഇവിടെക്ക് തന്നെതിരിച്ചെത്തിക്കുന്ന ഒരു മുതേവി ഭാര്യയാണ് ഈ നഗരം” എം.ടി…” നഗരമേ നന്ദി”..”ആണൊന്ന് വാരി പിടിച്ചാല്‍ തളര്‍ന്നുപോകുന്ന പെണ്ണാണ് നി” ലോഹിതദാസ്..”മഹായാനം”…ഇത്തരം സംഭാഷണങ്ങള്‍ നമ്മള് ആഘോഷിക്കുന്ന പല പ്രഗല്ഭരും എഴുതിയിട്ടുണ്ട്.
ഇത്തരം എഴുത്തുകള്‍ ശരിയാണെന്നല്ല പറയുന്നത്. പക്ഷെ രഞ്ജിത്ത് എന്ന എഴുത്തുകാരനെ മാത്രം ഫോക്കസ് ചെയ്യത് ഇത് ഒരു സര്‍ക്കാര്‍ പരസ്യമായി മാറുമ്പോള്‍ അത് അധികാരകൊതിയന്മാരായ സിനിമയിലെ ദുഷിച്ച മനസ്സുകളുടെ ഗൂഡാലോചനയായി എനിക്ക് തോന്നുന്നു….പ്രത്യേകിച്ചും അദ്ദേഹത്തിന്‍്റെ പേര് ചലച്ചിത്ര അക്കാദമിയുടെ പ്രഥമ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്ന ഈ സമയത്ത്.
https://www.facebook.com/Malayalivartha