കോവിഡ് കാലത്തും അമിത ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി

കോവിഡ് കാലത്തും അമിത ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെയാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
അമിത ഫീസ് നിര്‍ബന്ധിതമായി ഈടാക്കുന്നതിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് നടപടി. ഈ അക്കാദമിക വര്‍ഷം പരമാവധി 75 ശതമാനം ഫീസേ ഈടാക്കാവൂ, അതില്‍കൂടുതല്‍ വാങ്ങരുതെന്ന് തമിഴ് നാട് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
40 ശതമാനം ഫീസ് ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാം ഗഡുവായും വാങ്ങാം. സ്‌കൂള്‍ തുറന്ന് സാധാരണ നിലയിലാകുന്ന പക്ഷം ഇനിയുള്ള 25 ശതമാനം വാങ്ങുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ മരണങ്ങളും കോവിഡ് വ്യാപനവും തമിഴ്‌നാട്ടില്‍ അതിശക്തമായിത്തന്നെ തുടര്‍ന്നിരുന്നു. അതിനിടയിലാണ് അടച്ചു കിടക്കുന്ന സ്‌കൂളുകളില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതി ലഭിച്ചത്. ഇതിനെതുടര്‍ന്നാണ് അമിത ഫീസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha























