ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ചു.... ഗുരുതരമായി പരിക്കേറ്റ് ഭര്‍ത്താവ് ആശുപത്രിയില്‍

ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാജസ്ഥാനിലെ ഗംഗാപൂര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം. സുല്‍ത്താന്‍ സിംഗും ഭാര്യ സന്തോഷ് മീനയുമാണ് അപകടത്തില്‍പ്പെട്ടത്. ഹൈസ്‌കൂളിലെ പ്രഥമാധ്യാപികയാണ് സന്തോഷ് മീന.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ശ്വാസമെടുക്കുന്നതില്‍ സുല്‍ത്താന്‍ സിംഗിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന സുല്‍ത്താന്‍ സിംഗിന് വേണ്ടിയാണ് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ വാങ്ങിയത്.
രാവിലെ സ്വിച്ച് ഇട്ടപ്പോള്‍ ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. .ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ശരീരമാകെ തീപിടിച്ച സുല്‍ത്താന്‍ സിംഗിനെയും സന്തോഷ് മീണയെയുമാണ് കണ്ടത്.
ഉടനെ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റിയെങ്കിലും യാത്രാമധ്യേ മീണ മരിച്ചു. ഗുരുതരമായ പരിക്കേറ്റ സിംഗ് ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവര്‍ക്ക് 10ഉം 12ഉം വയസുളള രണ്ട് ആണ്‍മക്കളുണ്ടെന്നും എന്നാല്‍ അപകട സമയത്ത് വീട്ടിലില്ലാത്തതിനാല്‍ അവര്‍ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ഓക്‌സിജന്‍ ചോര്‍ന്നതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോര്‍ന്ന ഓക്‌സിജനില്‍ നിന്ന് തീ ആളിപടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്തോഷ് മീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. വഴിമധ്യേയാണ് സന്തോഷ് മീന മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേ ആശുപത്രിയിലേക്ക് മാറ്റിയ സുല്‍ത്താന്‍ സിംഗിന്റെ നില ഗുരുതരമായി തുടരുന്നു.
https://www.facebook.com/Malayalivartha























