Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

സംസ്ഥാനത്തെ സാധാരണക്കാർക്ക് ബിവറേജസിലൂടെ വിറ്റഴിക്കുന്നതിലേക്കുള്ള മദ്യ നിർമ്മാണ ഫാക്ടറിയായ പത്തനംതിട്ട പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻ്റ് കെമിക്കൽസിലേക്കുള്ള 12 ലക്ഷം രൂപയുടെ 20, 386 സ്പിരിറ്റ് ടാങ്കർ ലോറിയിൽ നിന്നൂറ്റി സ്പിരിറ്റ് മാഫിയക്ക് വ്യാജ മദ്യമുണ്ടാക്കാനായി ബ്ലാക്കിൽ മറിച്ചു വിറ്റ കേസിൽ നാലാം പ്രതിയായ ഫാക്ടറി ജനറൽ മാനേജർക്ക് മുൻകൂർ ജാമ്യമില്ല.... തൊണ്ടിപ്പണം വീണ്ടെടുക്കേണ്ടതുണ്ടെന്നും തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി

18 JULY 2021 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്തെ സാധാരണക്കാർക്ക് ബിവറേജസിലൂടെ വിറ്റഴിക്കുന്നതിലേക്കുള്ള മദ്യ നിർമ്മാണ ഫാക്ടറിയായ പത്തനംതിട്ട പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻ്റ് കെമിക്കൽസിലേക്കുള്ള 12 ലക്ഷം രൂപയുടെ 20, 386 സ്പിരിറ്റ് ടാങ്കർ ലോറിയിൽ നിന്നൂറ്റി സ്പിരിറ്റ് മാഫിയക്ക് വ്യാജ മദ്യമുണ്ടാക്കാനായി ബ്ലാക്കിൽ മറിച്ചു വിറ്റ കേസിൽ നാലാം പ്രതിയായ ഫാക്ടറി ജനറൽ മാനേജർക്ക് മുൻകൂർ ജാമ്യമില്ല.

 

കേസ് ഡയറി ഫയൽ പരിശോധിച്ച പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ബാക്കി തൊണ്ടിപ്പണം വീണ്ടെടുക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് മുൻകൂർ ജാമ്യം നിരസിച്ചത്. ചോർത്തിയ സ്പിരിറ്റിന് പകരം മായം ചേർത്ത് ഈതൈൽ ആൽക്കഹോൾ മീതൈൽ ആൽക്കഹോൾ ആയി മാറിയിരുന്നെങ്കിൽ വൻ മദ്യദുരന്തത്തിന് സംസ്ഥാനം സാക്ഷിയാകേണ്ടി വന്നേനെയെന്ന് നിരീക്ഷിച്ചു കൂടിയാണ് ജാമ്യം നിഷേധിച്ചത്. 

 

 

മദ്യ ദുരന്തത്തിന് വഴിവെക്കുമായിരുന്ന ഗൗരവമേറിയ കൃത്യം ചെയ്ത പ്രതിക്ക് അന്വേഷണം ശൈശവ അവസ്ഥയിൽ കിടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴി തിരുത്തി പ്രതിഭാഗം ചേർത്ത് കൂറുമാറ്റിക്കാൻ സാധ്യതയുള്ളതായും ജാമ്യം തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

 

അറസ്റ്റ് ഭയന്ന് നാലാം പ്രതിയായ ഫാക്ടറി ജനറൽ മാനേജർ അലക്സ് . പി. എബ്രഹാം സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് സ്പിരിറ്റ് വെട്ടിപ്പിൻ്റെ ആഴവും വ്യാപ്തിയും ഉദ്യോഗസ്ഥ പങ്കാളിത്തവും ബോധ്യപ്പെടാനായി സി ഡി ഫയൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ സി ബ്രാഞ്ച് ഡിവൈഎസ്പിയോട് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

 

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മധ്യ പ്രദേശിൽ നിന്ന് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് സംസ്ഥാനത്തേക്ക് വന്ന ടാങ്കർ ലോറിയെ പിന്തുടർന്ന് പുളിക്കീഴ് ഫാക്ടറിയിലെത്തി എക്സൈസ് എൻഫോഴ്സ്മെൻ്റ് പിടികൂടുകയായിരുന്നു.

ലോറിയിൽ നിന്ന് സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ് കിട്ടിയ തൊണ്ടിപ്പണമായ 10. 08 ലക്ഷം രൂപ കൂടി കണ്ടെടുത്തത് വഴി കൃത്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മോഷണക്കുറ്റം കൂടി ഉൾപ്പെട്ടതിനാൽ എക്സൈസ് കേസ് പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കുന്ന സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് ട്രാവൻകൂർ ഷുഗേഴ്സ് കമ്പനി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (24 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (40 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (58 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends