വീടിന്റെ വാതിൽ തള്ളിത്തുറന്ന് 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍!! മുന്‍പും സമാനമായ കേസില്‍ ഇയാൾ പ്രതിയായിട്ടുണ്ട്

13 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐക്കാരന്‍ പിടിയില്‍. കുമളി അമരാവതി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മനു മനോജ് (31) ആണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ മനു 13 -കാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച് അകത്ത് കയറി.
തുടര്‍ന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി അയല്‍വക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ മനുവിനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരിന്നു.
മുന്‍പും സമാനമായ കേസില്‍ മനു പ്രതിയായിട്ടുണ്ട്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ആ പെണ്‍കുട്ടിയെ തന്നെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. മനു മനോജിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























