Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചെറിയ തുക കൊണ്ട് എസ്.എം.എയെ പ്രതിരോധിച്ച്‌ കാസര്‍ക്കോട്ടെ ദമ്പതികൾ

18 JULY 2021 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

വര്‍ഷങ്ങള്‍ക്ക് മുന്‍പേ എസ്.എം.എയെ പ്രതിരോധിച്ച കാസര്‍ക്കോട്ടെ ദമ്പതികൾ പ്രസ്തുത വിഭാഗം രോഗികള്‍ക്ക് പ്രതീക്ഷയാകുന്നു. മേല്‍പ്പറമ്പ് കുന്നിലിലെ റഹ്മത്തുള്ള സഫിയത്ത് ഷിബില ദമ്പതികൾ ഇനിയൊരിക്കലും എസ്.എം.എയെ നേരിടേണ്ടി വരില്ലെന്ന സന്തോഷത്തിലാണ്. 18 കോടി രൂപ ചെലവഴിച്ച്‌ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗത്തെ പ്രതിരോധിച്ച കുഞ്ഞിന്റെ വാര്‍ത്ത വന്നതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ കുടുംബം ചെറിയ തുക കൊണ്ട് എസ്.എം.എയെ പ്രതിരോധിച്ച സംഭവം പുറത്ത് വരുന്നത്.

ഇവര്‍ക്കുണ്ടായ ആദ്യ കുഞ്ഞിന് എസ്.എം.എ രോഗമുണ്ടെന്ന് കണ്ടെത്തിയത് ഏറെ വൈകിയായിരുന്നു. കുഞ്ഞ് ജനിച്ച്‌ നാലു മാസം പിന്നിട്ടിട്ടും കുട്ടിയുടെ കഴുത്തുറയ്ക്കാതെ വന്നതിനെ തുടര്‍ന്നാണ് ദമ്പതികൾ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലെ ഡോക്ടറെ കണ്ടതും,എസ്.എം.രോഗമാണെന്ന് സ്ഥിരീകരിച്ചതും.

 


തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്ക് ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെയും എസ്.എം.എക്കു ചികിത്സയില്ലെന്നു പറഞ്ഞു ഇവരെ തിരിച്ചയച്ചു. എന്നാല്‍ എട്ടു മാസം പ്രായമായപ്പോഴേക്കും കുട്ടി മരിച്ചു. ഇനി ജനിക്കാന്‍ പോകുന്ന കുട്ടിക്കും രോഗ സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍ ദമ്പതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ ഗര്‍ഭം ധരിച്ച ഉടന്‍ തന്നെ ജനിറ്റിക് സ്‌ക്രീനിങ് നടത്തുകയും എസ്.എം.എ കണ്ടെത്തിയതിനെ തുടര്‍ന്ന് അബോര്‍ഷന്‍ ചെയ്യുകയും ഉണ്ടായി.

ഒരു കുഞ്ഞുണ്ടാവണമെന്ന് ദമ്പതികള്‍ അതിയായി ആഗ്രഹിക്കുമ്പോഴും എസ്.എം.എ സാധ്യത ഇവര്‍ക്ക് മുമ്പിൽ കനത്ത വെല്ലുവിളി ഉയര്‍ത്തി.അതിനിടെ ഒരു ബന്ധുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തൃശൂര്‍ കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രിയില്‍ ദമ്പതികൾ ചികിത്സ തേടിയെത്തി. ജനിറ്റിക് സ്‌ക്രീനിങ്ങില്‍ ഇരുവരിലും എസ്.എം.എ ജീനുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ.വി.എഫ്, ഐ.സി.എസ്.എ,പി.ജി.ടി.എം ചികിത്സ നിര്‍ദേശിച്ചു.

 

 

ഗര്‍ഭപാത്രത്തിനു പുറത്തു വച്ച്‌ ബീജസങ്കലനം നടത്തുകയും ആരോഗ്യമുള്ള ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് ജനിച്ച സറൂണ്‍ റഹ്മത്തുള്ളയ്ക്ക് ഇപ്പോള്‍ ഒന്നരവയസാണ് പ്രായം. ഇതുവരെയുള്ള ചികിത്സക്ക് ആകെ ചെലവഴിച്ചത് 15 ലക്ഷത്തോളം രൂപയാണെന്ന് റഹ്മത്തുള്ള പറഞ്ഞു.

അതേസമയം ഇനിയും ഗര്‍ഭം ധരിക്കുന്നതിനാവശ്യമായ ആരോഗ്യമുള്ള ഭ്രൂണങ്ങളെ ക്രാഫ്റ്റ് ആശുപത്രി എംബ്രിയോ ലാബില്‍ സംരക്ഷിച്ചു വച്ചിട്ടുണ്ടെന്ന് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടും,കൊല്ലം സ്വദേശിയുമായ ഡോ. അബ്ദുല്‍ മജീദ് പറഞ്ഞു. കോടികളുടെ ചികിത്സാ ചെലവ് വരുന്ന എസ്.എം.എയെ മുന്‍കൂട്ടി പ്രതിരോധിക്കുക മാത്രമാണ് നിലവിലെ ഏക പോംവഴി എന്നും ഗര്‍ഭധാരണത്തിന് മുമ്പും ആവശ്യമെങ്കില്‍ വിവാഹത്തിനു മുമ്പേ തന്നെയും എസ്.എം.എ കാരിയര്‍ ജീനുകളെ കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

 

 

എസ്.എം.എ ജീനുകളെ കണ്ടെത്തിയാല്‍ ഐ.വി.എഫ്, ഐ.സി.എസ്.ഐ, ആന്‍ഡ് പി.ജി.ടി.എം ചികിത്സയാണ് ഏക പോം വഴിയെന്നും ഡോക്ടര്‍ പറഞ്ഞു. മനുഷ്യ ശരീരത്തിലെ സ്‌കെലിട്ടല്‍ മസിലുകളെ പ്രവര്‍ത്തിപ്പിക്കുന്നത് സ്പൈനല്‍ മസ്‌കുലാര്‍ ന്യൂറോണുകളാണ്. എസ്.എം.എന്‍ പ്രോട്ടീനുകളാണ് എസ്.എം ന്യൂറോണുകളെ പ്രവര്‍ത്തനക്ഷമമാക്കുന്നത്. ഇത്തരം പ്രോട്ടീനുകളെയുണ്ടാക്കുന്നത് എസ്.എം.എന്‍1 ജീനുകളാണ്.

ഈ ജീനുകളുടെ അഭാവമാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗത്തിന് കാരണമെന്ന് ക്രാഫ്റ്റ് ആശുപത്രി റിപ്രൊഡക്റ്റീവ് മെഡിസിനിലെ ചീഫ് കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. നൗഷിന്‍ അബ്ദുല്‍ മജീദ് പറഞ്ഞു. എസ്‌എംഎന്‍ പ്രോട്ടീന്‍ ഉത്പാദനത്തിന് മരുന്നിനാണ് 15.5 കോടിയോളം ചെലവു വരുന്നത്. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്കിത് താങ്ങാന്‍ സാധിക്കുകയുമില്ല. രോഗം വരുന്നതിനു മുന്‍പ് തന്നെ കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് റഹ്മത്തുള്ള സഫിയത്ത് ഷിബില ദമ്പതികളുടെ അനുഭവം വ്യക്തമാക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടവനക്കാട്ട് വൃദ്ധദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രകോപനപരമായ മുദ്രാവാക്യം; സിപിഎം നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്  (2 hours ago)

വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ടിക്കറ്റ് ബുക്കിംഗില്‍ നിര്‍ണായക മാറ്റങ്ങള്‍  (2 hours ago)

രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം: അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ പട്ടിണിക്കിട്ട് രണ്ടാനമ്മയുടെ ക്രൂരത; മര്‍ദ്ദന വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തി  (2 hours ago)

എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി  (3 hours ago)

യുവ ഡോക്ടറെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

'കേരള സ്‌റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി  (4 hours ago)

വേദിയിലിരുന്ന വിക്കി കൗശലിനെയും കരണ്‍ ജോഹറിനെയും ചിരിപ്പിച്ച് ബേസില്‍  (5 hours ago)

വിജയ്‌രശ്മിക വിവാഹത്തിനായി വിദേശത്തു നിന്ന് സുരക്ഷാ ഏജന്‍സി  (5 hours ago)

ആരെയും ആശ്രയിക്കാന്‍ രഹ്നയ്ക്ക് ഇഷ്ടമില്ല; രഹ്നയ്ക്കും മക്കള്‍ക്കും ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കാനുള്ളത് ഒരുക്കിയാണ് നവാസ് തന്റെ യാത്ര അവസാനിപ്പിച്ചതെന്ന് നിയാസ് ബക്കര്‍  (5 hours ago)

സംസ്ഥാനത്ത് ചൂട് കൂടുന്നു:പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്  (5 hours ago)

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി  (5 hours ago)

ഇന്‍സ്റ്റഗ്രാമില്‍ പത്ത് കോടി ഫോളോവേഴ്‌സ്; ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി  (5 hours ago)

ജനങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു  (6 hours ago)

Malayali Vartha Recommends