പൊലീസിന് നേരെ ആക്രമണം നടത്തിയ കഞ്ചാവ് മാഫിയ സംഘം പോലീസ് പിടിയില്‍

നെയ്യാര്‍ഡാം പൊലീസിന് നേരെ ആക്രമണം നടത്തിയ കഞ്ചാവ് മാഫിയ സംഘത്തെ പൊലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കഞ്ചാവ് മാഫിയ സംഘം പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും,പോലീസ് ജീപ്പ് തല്ലി തകര്‍ക്കുകയും ചെയ്തത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രാത്രി പ്രതികള്‍ തകര്‍ത്ത വീടുകളിലും ആക്രമണത്തിന് ബോംബ് തയ്യാറാക്കിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. ആക്രമണം ആസൂത്രണം ചെയ്യാന്‍ ഗൂഡാലോചന നടത്തിയ പന്നിയോട് പ്രദേശത്ത് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോയി.
https://www.facebook.com/Malayalivartha























