Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...

വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ഭാര്യ; മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ വി. നായർ ഭർതൃ ഗൃഹത്തിൽ മരണപ്പെട്ട കേസ്, കിരണിന് ജാമ്യമില്ല! ഭർത്താവ് എ എം വി ഐ കിരണിൻ്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതി തള്ളി

19 JULY 2021 03:57 PM IST
മലയാളി വാര്‍ത്ത

ജയിലിൽ പോയി ചോദ്യം ചെയ്യാനുള്ള അനുമതി മാത്രം. കൊലപാതകത്തിന് തുമ്പു ലഭിക്കാതെ ഇരുട്ടിൽ തപ്പി പോലീസും കൊല്ലം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണിൻ്റെ ഭാര്യ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ. വി. നായർ (24) ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീധന പീഢന മരണക്കേസിൽ ജൂൺ 22 മുതൽ റിമാൻ്റിൽ കഴിയുന്ന പ്രതി കിരണിന് ജാമ്യമില്ല. ഭർത്താവ്

കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളി ഉത്തരവായത്. പ്രതിക്കെതിരെ പ്രധാനമായും ആരോപിക്കുന്ന വകുപ്പ് 304 (ബി) സ്ത്രീധന പീഡനമരണക്കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കുറ്റമായതിനാലും അന്വേഷണം പ്രാരംഭ ദിശയിലായതിനാലും അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രനാക്കാനാവില്ല. അപ്രകാരം സ്വതന്ത്രനാക്കിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേർക്കാൻ സാധ്യതയുള്ളതായും നിരീക്ഷിച്ചാണ് മജിസ്ട്രേട്ട് കോടതി ജാമ്യം നിരസിച്ചത്.

അതേ സമയം കിരണിനെ ജൂൺ 25 ന് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി നൽകിയിരുന്നു. വിസ്മയ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിൻ്റെ വീട്ടിൽ കൊണ്ടുചെന്ന് വിസ്മയയുടെ 166 സെ.മി. പൊക്കവും 66 കിലോ ഭാരവുമുള്ള ഡമ്മി വച്ച് ക്രൈം സീൻ കിരണിനെ കൊണ്ട് പുനരാവിഷ്ക്കരിച്ചിരുന്നു.പോരുവഴി സ്റ്റേറ്റ് ബാങ്കിൽ കൊണ്ടുചെന്ന് ലോക്കറിൽ നിന്ന് 42 പവൻ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി. പിറ്റേന്ന് വിസ്മയുടെ നിലമേൽ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോവാനിരിക്കേ കോവിഡ് പോസിറ്റീവായതിനാൽ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. 15 ദിവസം ക്വാറൻറയിനിൽ കഴിയേണ്ടതിനാൽ അന്വേഷണം വഴിമുട്ടി.

അതേ സമയം കിരണിനെ ഇനി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകില്ല. ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻറിലായാൽ ആദ്യ 15 ദിവസത്തിനകം പോലീസ് കസ്റ്റഡി അപേക്ഷ നൽകേണ്ടതും ആദ്യ റിമാൻ്റ് മുതൽ 15 ദിവസം വരെ മാത്രമേ പ്രതിയെ കസ്റ്റഡി നൽകാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) വിവക്ഷിക്കുന്നുള്ളു. ഇവിടെ കിരണിൻ്റെ ക്വാറൻ്റയിലും റിവേഴ്സ് ക്വാറൻറയിനും തീരാൻ 25 ദിവസമെടുക്കും. അതിനാൽ ഇനി ജയിലിൽ പോയി ജയിൽ സൂപ്രണ്ടിൻ്റെ സാന്നിധ്യത്തിൽ മാത്രമേ പ്രതിയെ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകുകയുള്ളു. ഇതോടെ പോലീസ് കസ്റ്റഡിയിൽ വച്ചുള്ള ചോദ്യം ചെയ്യൽ അദ്ധ്യായം അടഞ്ഞു. ഇവിടെ ജൂൺ 22 മുതൽ ജൂലൈ 7 വരെ ആദ്യ റിമാൻറു പിന്നിട്ടപ്പോൾ തന്നെ 15 ദിവസം പൂർത്തിയായിക്കഴിഞ്ഞു. അതിനാൽ ജൂലൈ 7 മുതൽ പോലീസ് കസ്റ്റഡി നൽകാൻ നിയമം അനുവദിക്കുകുന്നില്ല. പോലീസിനു മുന്നിൽ ഇനിയുള്ള ഏക മാർഗ്ഗം കിരണിനെ ജയിലിൽ ചെന്ന് ചോദ്യം ചെയ്യുക മാത്രമാണ്. എന്നാൽ കൂട്ടുപ്രതികളായി കിരണിൻ്റെ മാതാപിതാക്കളേയോ കിരണിൻ്റെ സഹോദരീ ഭർത്താവ് മുകേഷിനേയോ പ്രതിചേർത്ത് അറസ്റ്റ് ചെയ്യുന്ന പക്ഷം അവരെ അറസ്റ്റ് തീയതി മുതൽ 15 ദിവസത്തിനകം പോലീസ് കസ്റ്റഡി വാങ്ങാവുന്നതാണ്.

കൊലപാതകക്കുറ്റം ചുമത്താൻ തുമ്പു കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. ഡമ്മി പരീക്ഷണത്തിൻ്റെ അനാലിസിസ് റിപ്പോർട്ടും ശരീരത്തിൽ വിഷാംശമുണ്ടായിരുന്നോയെന്നും ഉണ്ടെങ്കിൽ ഏത് തരമാണെന്നറിയാനുമായി കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഫലം കാത്തിരിക്കുകയാണ് പോലീസ് സംഘം. കിരണിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിൻ്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. കിരണിനെ കോടതിയിൽ ഹാജരാക്കാൻ കൊട്ടാരക്കര സബ് ജയിൽ സൂപ്രണ്ടിനോട് കോടതി കഴിഞ്ഞ ഉത്തരവിട്ടിരുന്നു.

പ്രോസിക്യൂഷൻ ഭാഗവും പ്രതിഭാഗവും കേട്ട ശേഷമാണ് കസ്റ്റഡി അപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഢന മരണം) , 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക , മാനസിക പീഢനം) എന്നീ കുറ്റങ്ങളാണ് എഫ് ഐആറിൽ ചുമത്തിയിട്ടുള്ളത്. വിസ്മയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് ലബോറട്ടറി പരിശോധനാ റിപ്പോർട്ടും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേ സമയം ആന്തരികാവയങ്ങളായ കരൾ , വൃക്ക , ആമാശയം , രക്തം എന്നിവയുടെ ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി റിപ്പോർട്ട് കൂടി ലദ്യമായാലേ വിഷം ഉള്ളിൽ ചെന്നാണോ മരണം , മരണത്തിന് ശേഷം ടൗവ്വൽ ടർക്കിയിൽ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളിൽ വ്യക്തത വരുകയുള്ളു. കെമിക്കൽ ഫലത്തിനായി കാക്കുകയാണ് പോലീസ്.

2021 ജൂൺ 21 ന് വെളുപ്പിന് 3 മണിയോടെയാണ് കിരണിൻ്റെ വീടായ ശാസ്താംകോട്ട പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസം വീട്ടിൽ ഒന്നാം നിലയിൽ ദമ്പതികളുടേ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലെ ജനൽ കമ്പിയിൽ ടൗവൽ ടർക്കിയിൽ തൂങ്ങി മരിച്ച നിലയിൽ വിസ്മയയെ കണ്ടതായി കിരൺ വെളിപ്പെടുത്തിയത്. കിരൺ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും 10 ലക്ഷത്തിൻ്റെ ടൊയോറ്റ കാർ വിറ്റ് 10 ലക്ഷം രൂപ നൽകണമെന്നുമാവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചതിൻ്റെ തെളിവായി ശരീരത്തിലുള്ള പരിക്കിൻ്റെ ചിത്രങ്ങളും സന്ദേശങ്ങളും വിസ്മയ മാതാപിതാക്കൾക്കും കൂട്ടുകാരികൾക്കും വാട്ട്സ്ആപ്പ് അയച്ചിരുന്നു. മരണത്തിന് മണിക്കൂറുകൾ മുമ്പ് മർദ്ദനപാടുകൾ ഉള്ള ഫോട്ടോ വിസ്മയ സഹോദരന് അയച്ചു. ഇതേച്ചൊല്ലിയും കിരൺ വിസ്മയയുമായി വഴക്കുണ്ടാക്കി ഫോൺ പിടിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു. വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ പലപ്പോഴായി 5 ഫോണുകൾ തല്ലിപ്പൊട്ടിച്ചു കളഞ്ഞു. മാതാപിതാക്കളുടെ നമ്പരുകൾ കിരൺ ബ്ലോക്കും ചെയ്തു.

മദ്യപിച്ചും ലഹരി ഉപയോഗിച്ചും വിസ്മയയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 2020 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം നായർ മാട്രിമോണി വെബ് സൈറ്റ് മുഖേന നടന്നത്. 101 പവനും 1 ഏക്കർ 20 സെൻ്റ് സ്ഥലവും 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരൺ വാങ്ങിയത്.കാർ മൈലേജില്ലാത്തതിനാൽ ഇഷ്ടമായില്ലെന്നും പുതിയ കാറെടുക്കാൻ ഈ കാർ വിറ്റ് ഉടൻ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയെ മർദ്ദിക്കുന്നത് പതിവാക്കി. 2021 ജനുവരി 5 ന് അർദ്ധരാത്രി കിരൺ മദ്യപിച്ച് ഇതേ കാറിൽ വിസ്മയെയും കൊണ്ട് അമിത വേഗതയിൽ ഓടിച്ച് കൊണ്ട് വിസ്മയയുടെ വീട്ടിൽ കൊണ്ടുചെന്നു. വിസ്മയയെ വീട്ടുകാരുടെ മുന്നിലിട്ട് മർദിച്ചു. തടയാൻ ചെന്ന സഹോദരനെയും ക്രൂരമായി മർദ്ദിച്ച് എല്ലിന് സ്ഥാനചലനം സംഭവിപ്പിച്ചു.

വിവരമറിയിച്ചതിനു പിന്നാലെ ചടയമംഗലം എസ് ഐ കിരണിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് വഴിയിലിട്ട് പിടികൂടിയെങ്കിലും എസ്ഐയെയും കിരൺ ആക്രമിച്ച് യൂണിഫോം വലിച്ചു കീറി. കിരണിനെ വിലങ്ങിട്ട് വിസ്മയയുടെ വീട്ടിൽ എത്തിച്ച് തിരിച്ചറിയിച്ച ശേഷം മെഡിക്കൽ എടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പിറ്റേന്ന് സ്റ്റേഷനിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെത്തി വിസ്മയയുടെ സഹോദരനുമായി മധ്യസ്ഥ ചർച്ച നടത്തി ഇനിയൊരു പ്രശ്നമുണ്ടാക്കില്ലെന്ന ധാരണയിൽ ഒത്തു തീർപ്പാക്കി. പ്രശ്നം രമ്യമായി പരിഹരിച്ചതായി ഇരുഭാഗത്തെയും കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയ എസ് ഐ സ്റ്റേഷനിലെ പരാതി രജിസ്റ്റർ ക്ലോസ് ചെയ്യുകയായിരുന്നു.

സംഭവ ദിവസമായ ജൂൺ 21 രാത്രി 10.30 മണിക്ക് അത്താഴം കഴിഞ്ഞ ശേഷം കിരണും വിസ്മയയും ഒന്നാം നിലയിലെ ബെഡ് റൂമിൽ ഉറങ്ങാൻ പോയെന്നും പുലർച്ചെ 2.30 മണിയോടെ താൻ ടോയ്ലെറ്റിൽ പോകാൻ എണീറ്റപ്പോൾ ഇരുവരും തമ്മിലുള്ള വഴക്ക് കേട്ട് മുകളിൽ ചെന്നപ്പോൾ വിസ്മയക്ക് പിറ്റേന്ന് വീട്ടിൽ പോകണമെന്ന് പറഞ്ഞതായും പിറ്റേന്ന് കൊണ്ടാക്കാമെന്ന് താൻ പറഞ്ഞതായും എന്നാൽ 3 മണിയോടെ കിരണിൻ്റെ നിലവിളി കേട്ട് മുകളിൽ ചെന്നപ്പോൾ കുളിമുറിയിൽ നിന്ന് വിസ്മയയെ പുറത്തെടുത്ത് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്ന കാഴ്ചയാണ് താൻ കണ്ടതെന്നുമാണ് കിരണിൻ്റെ പിതാവ് പോലീസിൽ നൽകിയിരിക്കുന്ന മൊഴി. അതേ സമയം രണ്ടു മണിക്കൂർ വൈകിച്ച് 5.15 മണിക്കാണ് വിസ്മയയെ ആശുപത്രിയിലെത്തിച്ചത്. രണ്ടു മണിക്കൂർ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. 5.15 മണിയോടെയാണ് വിസ്മയയുടെ വീട്ടിലും കിരണിൻ്റെ വീട്ടുകാർ വിവരമറിയിച്ചത്. മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും വിസ്മയയുടെ സഹോദരനോട് ഡോക്ടർ പറഞ്ഞു. സംഭവ ദിവസം ' ലോക ഫാദേഴ്സ് ഡേ ' യ്‌ക്ക് വിസ്മയ നിലമേൽ കൈതോട് താമസിക്കുന്ന പിതാവിന് വാട്ട്സാപ്പിലൂടെ ആശംസ നേർന്നതിനും കിരൺ വഴക്കുണ്ടാക്കി. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇടുന്നതിനെയും എതിർത്തിരുന്നു. പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനാൽ പരീക്ഷക്ക് പോകാൻ ആയിരം രൂപ വിസ്മയ സ്വന്തം മാതാവിനോട് ചോദിച്ചതായും സാക്ഷിമൊഴികളുണ്ട്.

വിസ്മയുടെ തുട ഭാഗത്ത് രക്തം കട്ടപിടിച്ച നിലയിലും കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് എൻഫോഴ്സ്മെൻറ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് കിരൺ. പന്തളം കോളേജിൽ ബി എ എം എസ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് വിസ്മയ. വിദേശ മലയാളിയും പൊതു പ്രവർത്തകനുമായ ത്രിവിക്രമൻനായരാണ് പിതാവ്. ശൂരനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം  (12 minutes ago)

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (2 hours ago)

കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...  (3 hours ago)

വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ....  (3 hours ago)

മണ്ഡല മകരവിളക്കു തീർഥാടനത്തിന് സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം  (3 hours ago)

ഓഹരി വിപണിയും നഷ്ടത്തിൽ  (3 hours ago)

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു  (3 hours ago)

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ....  (4 hours ago)

കോട്ടപ്പാറയിലേക്കുള്ള പ്രവേശനം നിരോധിച്ച് വനംവകുപ്പ്...  (4 hours ago)

ആദ്യ ടി-20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ...  (4 hours ago)

സ്വര്‍ണ വിപണിയില്‍ അപ്രതീക്ഷിത മാറ്റം  (4 hours ago)

അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്  (4 hours ago)

സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി  (4 hours ago)

സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി...  (5 hours ago)

23 ന് മോദി തലസ്ഥാനത്ത് നഗരം വിറപ്പിച്ച് റോഡ് ഷോ..! SPG വളഞ്ഞു, കാൽലക്ഷം പേർ ഇറങ്ങും,VVR-ന്റെ പട്ടാഭിഷേകം..!  (5 hours ago)

Malayali Vartha Recommends