Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

പീഢനം എതിർത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂർ ശാരദാ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

19 JULY 2021 04:02 PM IST
മലയാളി വാര്‍ത്ത

ബലാൽസംഗത്തെ എതിർത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂർ ശാരദാ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്ത് ശിക്ഷ വിധിച്ചത്. പ്രതിയായ കടക്കാവൂർ കീഴാറ്റിങ്ങൽ പനയിൽക്കോണം സ്വദേശി മണികണ്ഠനെ (35) യാണ് ജഡ്ജി കെ.എൻ. അജിത് കുമാർ ശിക്ഷിച്ചത്. പ്രതികരിക്കാനോ സ്വയരക്ഷക്കോ കെൽപില്ലാത്ത നിസഹായയായ യുവതിയെ ഹീനമായി കൊലപ്പെടുത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല.

ഇത്തരം കൃത്യം ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിലെ ഔദാര്യത്തിനർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. പിഴത്തുക ഈടാക്കുന്ന പക്ഷം കൊല്ലപ്പെട്ട ശാരദയുടെ അവകാശികൾക്ക് നൽകണം. പിഴയൊടുക്കാത്ത പക്ഷം 3 മാസം അധിക തടവനുഭവിക്കണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് അവകാശികളുടെ ഭാവി നന്മക്കായി മതിയായ തുക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

2008 ഡിസംബർ 9 ന് രാത്രി 9 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു കൊല്ലപ്പെട്ട ശാരദ. പ്രതി ശാരദയുടെ അയൽക്കാരനാണ്. സംഭവ ദിവസം രാത്രി 9 ന് പ്രതി കുടിക്കാൻ വെള്ളം ചോദിച്ച് ശാരദയുടെ വീട്ടിൽ കയറി. ലൈംഗിക വേഴ്ചക്കായി കടന്നുപിടിച്ച സമയം ശാരദ വഴങ്ങാതെ ഒച്ച വച്ചു. തൽസമയം പ്രതി കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിലും വയറിലും കുത്തി പരിക്കേൽപ്പിച്ചു. നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിപ്പോയി.

മൂന്നാം നാളാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് 3 ദിവസം മുമ്പ് പ്രതി മനു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഹൈക്കോടതി ജാമ്യം നിരസിച്ച് കൽ തുറുങ്കിൽ കഴിഞ്ഞാണ് പ്രതി വിചാരണ നേരിട്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....  (31 minutes ago)

കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു... ഇന്റർകാശിക്കെതിരെ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  (43 minutes ago)

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (1 hour ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (2 hours ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (2 hours ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (3 hours ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (8 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (8 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (8 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (8 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (8 hours ago)

Malayali Vartha Recommends