Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

താമരത്തണലിലാണ് തുടർ ഭരണം!! ഇത്രയധികം അഴിമതികൾ നടത്തിയിട്ടും പിണറായി വിജയൻ എങ്ങനെ രണ്ടാമതും അധികാരത്തിൽ വന്നു? പിണറായി വിജയൻ്റെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ തുടർ ഭരണം വരെ എത്തി നിൽക്കുന്ന ആർ എസ് എസ് ബന്ധത്തിൻ്റെ, സംഘപരിവാർ പ്രീണനത്തിൻ്റെ ചുരുളുകൾ അഴിഞ്ഞു വീഴും... സി പി എമിനും ബി ജെ പിക്കുമെതിരെ കെ സുധാകരൻ

19 JULY 2021 07:47 PM IST
മലയാളി വാര്‍ത്ത

സി പി എമിനും ബി ജെ പിക്കുമെതിരെ കെ സുധാകരന്റെ ഫേസ് ബുക് പോസ്റ്റ്. സി പി എമിന്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങള്‍ ചരിത്രത്തില്‍ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പണ കേസിലെ ഒത്തുതീര്‍പിലൂടെ നാം കാണുന്നത് എന്ന് സുധാകരന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രടെറി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസുകാരെ സംരക്ഷിച്ചതെന്തിനെന്നും പോസ്റ്റില്‍ സുധാകരന്‍ ചോദിക്കുന്നു. പി മോഹനനെ വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസുകാരെ സംരക്ഷിച്ചതെന്തിന്? മോഹന്‍ ഭാഗവത് ഫ് ളാഗ് കോഡ് ലംഘിച്ചപ്പോള്‍ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വര്‍ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയില്‍ പൊലീസിന്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തുകൊണ്ട്? പാലത്തായി പീഡന കേസിലെ സംഘപരിവാറുകാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്? ഇങ്ങനെ കുറേ ചോദ്യങ്ങളും സുധാകരന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സി.പിഎമ്മിൻ്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങൾ ചരിത്രത്തിൽ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പിലൂടെ നാം കാണുന്നത്. ഇത്രയധികം അഴിമതികൾ നടത്തിയിട്ടും പിണറായി വിജയൻ എങ്ങനെ രണ്ടാമതും അധികാരത്തിൽ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടർ ഭരണമെന്ന് വ്യക്തമായിരിക്കുന്നു.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ച ആർ എസ് എസ്സുകാരെ സംരക്ഷിച്ചതെന്തിന്? പി.മോഹനനെ വധിക്കാൻ ശ്രമിച്ച ആർ എസ് എസ്സുകാരെ സംരക്ഷിച്ചതെന്തിന്? മോഹൻ ഭാഗവത് ഫ്ലാഗ് കോഡ് ലംഘിച്ചപ്പോൾ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വർഗ്ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയിൽ പോലീസിൻ്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തുകൊണ്ട്? പാലത്തായി പീഢന കേസിലെ സംഘപരിവാർ കാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്?

തുടങ്ങിയ ചോദ്യങ്ങളുടെ നിരയിലേയ്ക്ക് ഒന്നുകൂടി ചേർക്കാം! കുഴൽപ്പണക്കേസിൽ കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ പിണറായി വിജയൻ സംരക്ഷിക്കുന്നതെന്തിന്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോയാൽ പിണറായി വിജയൻ്റെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ തുടർ ഭരണം വരെ എത്തി നിൽക്കുന്ന ആർ എസ് എസ് ബന്ധത്തിൻ്റെ, സംഘപരിവാർ പ്രീണനത്തിൻ്റെ ചുരുളുകൾ അഴിഞ്ഞു വീഴും.

സംഘപരിവാറിന് വിടുപണി ചെയ്ത് ബിജെപി നിയന്ത്രണത്തിലുള്ള ഭരണം വീണ്ടും നടത്താനാണ് പിണറായി വിജയൻ്റെ തീരുമാനമെങ്കിൽ ജനപക്ഷത്ത് നിന്ന് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിലുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends