ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയില്‍ കായലിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം ആറാട്ടുപുഴയിൽ

ഹരിപ്പാട് ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിനുസമീപം ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയില്‍ യുവാവ് കായലില്‍ വീണ് മരിച്ചു.കുമാരപുരം നാരകത്തറ പയ്യൂര്‍ വീട്ടില്‍ ഷിജാര്‍ (45) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
കാല്‍ വഴുതി കായലിലേക്ക് വീണ ഷിജാറിനെ നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha

























