സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത... വാരാന്ത്യ ലോക്ക് ഡൗണും പിന്‍വലിച്ചേക്കും

രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത. ഇപ്പോഴുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചനകള്‍. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനം കൈക്കൊള്ളും.
22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തില്‍ കോടതി നടപടി കൂടി സര്‍ക്കാര്‍ പരിഗണിക്കും.
അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്. ഇനിയു അടച്ചിടുന്നതിനോട് സംസ്ഥാന സര്‍ക്കാറിനും യോജിപ്പില്ലെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha






















