ഒരു രാത്രി മുഴുവന്‍ ഭാര്യയെ ഇടിച്ചും തൊഴിച്ചും ക്രൂരമായി പീഡിപ്പിച്ചത് മറ്റൊരു യുവാവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്; നാലു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ഇരുവരും തമ്മിൽ കലഹം മൂത്തതോടെ മരത്തടികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

കാസർഗോഡ് ബേഡകം കുറിത്തിക്കുണ്ടിൽ ഭർത്താവ് ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. ഒരു രാത്രി മുഴുവന്‍ യുവാവ് ഭാര്യയെ ഇടിച്ചും തൊഴിച്ചും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ ദേഹമാസകലം പരിക്കുണ്ട്. മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഭാര്യയുമായി വഴക്കിട്ടിരിന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാലു വര്‍ഷം മുമ്പ് പ്രണയിച്ചാണ് യുവതിയും യുവാവും വിവാഹിതരായത്. കൂലിപ്പണിക്കാരനാണ് അരുണ്‍കുമാര്‍. കൊല നടക്കുമ്പോൾ സുമിതയുടെ മാതാവ് ജാനകിയും അരുണ്‍കുമാറിന്റെ അനുജനും വല്യമ്മയും വീട്ടില്‍ ഉണ്ടായിരുന്നു.
സുമിതയ്ക്ക് മറ്റൊരു യുവാവുമായി പ്രണയ ബന്ധം ഉണ്ടെന്ന സംശയം ഇയാളെ പ്രകോപിതനാക്കി. ഇരുവരും പട്ടിക വിഭാഗക്കാരാണ്. പിടിയിലായ അരുണ്‍കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലയ്ക്കുള്ള കാരണം വ്യക്തമായത്. കാസര്‍കോട് ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച സുമിതയുടെ മാതാവ് ജാനകിയുടെ പരാതിയില്‍ ഭര്‍ത്താവ് അരുണ്‍കുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു. ഇവര്‍ക്ക് മൂന്ന് വയസുള്ള അതുല്‍ എന്ന മകനുണ്ട്.
https://www.facebook.com/Malayalivartha

























