'ആ പെണ്‍കുട്ടിയുടെ അച്ഛനോട്.കൃത്യമായ നിയമ ലംഘനവും, അധികാര ദുര്‍വിനിയോഗവും കാണിച്ച മന്ത്രി രാജി വെയ്ക്കണം. അതിനു തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണം...' എന്‍സിപി നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ ന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം, പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍
എന്‍സിപി നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ ന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വരികയുണ്ടായി. ഇതിനുപിന്നാലെ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;
'നല്ല നിലയില്‍ തീര്‍ക്കണം' ഭരണഘടനയോട് കൂറു പുലര്‍ത്തുമെന്ന് പറഞ്ഞ് സത്യപത്രിജ്ഞ ചെയ്ത A K ശശീന്ദ്രന്‍ എന്ന മന്ത്രി പറഞ്ഞ വാക്കുകളാണ്. എന്താണ് നല്ല നിലയില്‍ തീര്‍ക്കേണ്ടത്?ഒരു BJP നേതാവ് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച പരാതി. ആരോടാണ് പറയുന്നത്?
ആ പെണ്‍കുട്ടിയുടെ അച്ഛനോട്.കൃത്യമായ നിയമ ലംഘനവും, അധികാര ദുര്‍വിനിയോഗവും കാണിച്ച മന്ത്രി രാജി വെയ്ക്കണം. അതിനു തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണം.
CPIM നെ പോലെ സ്വന്തമായി കോടതിയും കമ്മീഷനും ഇല്ലാത്തത് കൊണ്ട്, സ്ത്രീ പീഡകരുടെ ദല്ലാള്‍ വേഷം സ്വയം അണിയുന്ന AK ശശീന്ദ്രന്‍്റെ ഈ ചെയ്തിയെ പറ്റി അതേ പാര്‍ട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്?
പാലത്തായിലെ പീഡനം തൊട്ട് എത്ര കേസുകളിലാണ് BJP പ്രതിയാകുമ്ബോള്‍ പിണറായി സര്‍ക്കാരിന്‍്റെ ഭാഗമായവരുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നത്? മകള്‍ പീഡിപ്പിക്കപ്പെട്ട പരാതി തീര്‍ക്കുവാന്‍ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സ്ത്രീ പീഡകരുടെ ആശ്രയ കേന്ദ്രമാകുന്നു സര്‍ക്കാര്‍.
https://www.facebook.com/Malayalivartha

























