Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യഹർജി തളളി, യുവ ഡോക്ടറും വീട്ടുകാരും കീഴടങ്ങി

20 JULY 2021 03:44 PM IST
മലയാളി വാര്‍ത്ത

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്ത ഭര്‍തൃവീട്ടുകാര്‍ ഇനി ജയിലില്‍ കിടന്നാല്‍ മതിയെന്ന് ഹൈക്കോടതി. സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യഹർജി തളളിയതോടെയാണ് വീട്ടുകാരുടെ കീഴടങ്ങൽ. ഭാര്യയും ഡോക്ടറുമായ തിരുവനന്തപുരം സ്വദേശി ധന്യയുടെ പരാതിയിലാണ് ഭർത്താവ് സിജോരാമനും വീട്ടുകാരും നെടുമങ്ങാട് കോടതിയിലെത്തി കീഴടങ്ങിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2020 സെപ്റ്റംബറിലാണ് തിരുവനന്തപുരം ചൊവ്വര സ്വദേശി ധന്യയും വട്ടപ്പാറ സ്വദേശി ഡോക്ടർ സിജോ രാമനും വിവാഹിതരായത്. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകിയിരുന്നു.

രണ്ട് ഏക്കർ ഭൂമിയും ധന്യയുടെ പേരിൽ വീട്ടുകാർ രജിസ്റ്റർ ചെയ്ത് നൽകി. വസ്തു സിജോയുടെ പേരിലാക്കി വിൽക്കാനുളള ശ്രമം എതിർത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഭർത്താവും ഭർത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കഴിഞ്ഞ ഏപ്രിൽ 15 ന് ധന്യ വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറാണ് സിജോ. അടുത്തിടെയാണ് സര്‍വീസില്‍ പ്രവേശിച്ചത്. കോവിഡ് ഡ്യൂട്ടിയിലാണെന്നും അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇത്തരം ആളുകള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു. കൂടുതല്‍ സ്വത്തും പണവും ആവശ്യപ്പെട്ടു ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ ഏറുകയാണ്. ഇത്തരം അതിക്രമങ്ങള്‍ക്കു നടുവില്‍ പെണ്‍കുട്ടികള്‍ക്കു ഭര്‍തൃവീട്ടിലെ ജീവിതം അപകടകരമായി മാറുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സമൂഹത്തില്‍ വ്യാപകമാകുന്ന ഈ വിപത്ത് തടയുന്നതില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും കോടതി ആവശ്യപ്പെട്ടു. കര്‍ശന നിയമങ്ങളൊക്കെ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ കൂടുന്നതില്‍ ജസ്റ്റിസ് വി. ഷെര്‍സി ഉത്കണ്ഠ രേഖപ്പെടുത്തി.

പീഡന ആരോപണങ്ങളില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ വര്‍ദ്ധിച്ചിട്ടും വിവാഹം കഴിച്ചെത്തുന്ന പെണ്‍കുട്ടികളോടു വീട്ടുകാരുടെയും സമൂഹത്തിന്റെയും മനോഭാവം മാറുന്നില്ലെന്നു കോടതി പറഞ്ഞു. വിവാഹിതകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച്‌ അവരുടെ വീട്ടില്‍നിന്ന് കൂടുതല്‍ സ്വത്ത് നേടി ഭര്‍ത്തൃവീട്ടുകാരുടെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന സംഭവങ്ങള്‍ നാട്ടില്‍ ഏറി വരികയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിവാഹസമയത്ത് ഏഴ് ലക്ഷം രൂപയും ബെലോനോ കാറും സ്ത്രീധനമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈപ്പറ്റിയിരുന്നു.

110 പവന്‍ സ്വര്‍ണവും പെണ്‍കുട്ടിക്ക് നല്‍കി. ഇതിന് പുറമെ രണ്ട് ഏക്കര്‍ ഭൂമിയും മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി. അതില്‍ റോഡ് ഫ്രണ്ടേജുള്ള 10 സെന്റ് സ്ഥലം സിജോ സ്വന്തം പേരില്‍ പെണ്‍കുട്ടിയില്‍ നിന്നും എഴുതിവാങ്ങിയിരുന്നു. ബാക്കി സ്ഥലം വില്‍ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കാലും അവര്‍ തല്ലിയൊടിച്ചു. ഇക്കാര്യത്താല്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചു വരുത്തി. ഏപ്രില്‍ 14ന് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവും സഹോദരനും അച്ഛനും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനേയും സഹോദരനെയും ആക്രമിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends