Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അന്നേ ഓർക്കണമായിരുന്നു.... ഇത് സർക്കാരിന്റെ മുഖത്തേറ്റ ഉ​ഗ്രപ്രഹരം! പിണറായിയെ ചുരുട്ടിക്കൂട്ടി കെ. സുരേന്ദ്രൻ... എല്ലാം അയ്യപ്പ ശാപം....

20 JULY 2021 04:22 PM IST
മലയാളി വാര്‍ത്ത

കേരളം കോവിഡും പ്രളയവും അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊക്കെ മുൻപ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഇടതുസർക്കാർ മുൻകൈയ്യെടുത്തതിന്റെ തിരിച്ചടികൾ ഓരോന്നായി കിട്ടിക്കോണ്ടിരിക്കുകയാണെന്നാണ് പൊതുവിൽ പാർട്ടിക്കുള്ളിലും പുറത്തും ഒക്കെ സംസാരിമാവുന്നത്.

ഇപ്പോൾ കൊവിഡ് കോസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിക്കോണ്ടിരിക്കുമ്പോൾ, ഈയൊരു സാഹചര്യത്തിൽ ബക്രീദിന് പ്രത്യേക ഇളവ് നൽകിയതിനെതിരെ ഉട്ടനവധി പ്രതിഷേധങ്ങളായിരുന്നു കേരളം സാക്ഷ്യം വഹിച്ചത്. ഇപ്പോൾ ഇതിനു പിന്നാലെ സുപ്രീംകോടതിയും ആഞ്ഞടിച്ചിരിക്കുകയാണ്.

ബക്രീദിന് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കേരള സർക്കാർ കൊണ്ടുവന്ന ഇളവുകൾക്കെതിരെ രൂക്ഷ ഭാഷയിലാണ് സുപ്രീം കോടതിയുടെ വിമർശനം. ഏറ്റവും കൂടുതൽ രോഗബാധയുള്ള മേഖലകളിൽ ഇളവുകൾ അനുവദിച്ചത് അപകടകരമായ തീരുമാനമായിരുന്നുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തൽ. ഇതിൽ ഇപ്പോൾ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കെ.സുരേന്ദ്രനും.

സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയ കൊവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നാണ് കെ.സുരേന്ദ്രൻ പറയുന്നത്. പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

പിണറായി സർക്കാർ സമ്മർദ്ദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും പിണറായി സർക്കാർ സമ്മർദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട് എന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി.

സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണം. തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കൊവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്.

അല്ലാതെ രാഷ്ട്രീയ പാർട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐസിഎംആറിന്റെയോ ലോകാരോ​ഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സർക്കാർ എടുത്തത് ശരിയായില്ല. വർഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയത്.

ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു. കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും രാജ്യത്ത് കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സർക്കാരിന്റെ നേട്ടം.

മൂന്നാം തരംഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരംഗത്തിന്റെ വലിയ ദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇളവുകൾ അനുവദിച്ചതിന് കേരളം കേരള സർക്കാർ നിരത്തിയ ന്യായകരണങ്ങളൊന്നും തന്നെ സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ഏറ്റവും കൂടുതൽ രോഗബാധയുള്ള കാറ്റഗറി ഡിയിൽ ഇളവുകൾ അനുവദിച്ചത് എന്തിന് എന്നാണ് കോടതി ചോദിച്ചത്.

അപകടകരമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൊടുക്കരുതായിരുന്നെന്നും സുപ്രീംകോടതി വിമർശിച്ചിട്ടുണ്ട്. പൗരന്റെ ആരോഗ്യം, ജീവൻ എന്നീ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതല്ല കോവിഡ് വ്യാപന സമയത്തെ ഈ തീരുമാനമെന്നും കോടതി നിരീക്ഷിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends