Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശശീന്ദ്രന് ഊരാക്കുടുക്ക്! ഇനി വരാൻ പോകുന്നത് പൊലീസും വനിതാ കമ്മീഷനും പിന്നാലെ ഗവർണറും.... പിറകെ അതും സംഭവിക്കും!

20 JULY 2021 04:26 PM IST
മലയാളി വാര്‍ത്ത

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ പേരിൽ വീണ്ടുമൊരു വിവാദ കേസ് ചാർത്തി നൽകിയിരിക്കുകയാണ്. ഇത്തവണ അദ്ദേഹം ചെന്നു ചാടിയത് പീഡന പരാതി ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ്. ശരിക്കും ഇത്തവണ ഇതിൽ ഇടതുമുന്നണിക്ക് കൂടുതൽ തലവേദന സൃഷ്ടിക്കും എന്നുള്ള കാര്യം ഉറപ്പാണ്.

സംസ്ഥാനത്ത് സത്രീസുരക്ഷ വീഴ്ച ചർച്ചയാവുന്നതിനിടെ മന്ത്രിക്കെതിരായ ആരോപണം സർക്കാരിനെയും മുന്നണിയേയും പ്രതിരോധത്തിലാക്കുന്നു എന്നത് തീർച്ചയാണ്. യുവതിക്ക് നേരെയുണ്ടായ അതിക്രമം ഒതുക്കി തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ശ്രമിച്ചതാണ് സർക്കാരിന് ഇപ്പോൾ തലവേദനയാവുന്നത്.

മന്ത്രിയോടും എൻസിപി നേതാക്കളോടും തിരുവനന്തപുരത്തെത്താൻ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. രാജി അടക്കമുള്ള തീരുമാനങ്ങൾ അതിനു ശേഷമാകും തീരുമാനിക്കുക.

പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ ശശീന്ദ്രന്റെ കുരുക്ക് കൂടുതൽ മുറുകുകയാണ് എന്നു വേണം പറയാൻ. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ശശീന്ദ്രനെതിരെ പൊലീസിനും വനിതാ കമ്മീഷനിലും ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്.

യൂത്ത് കോൺ​ഗ്രസ് നേതാവ് അഡ്വ. വീണാ എസ്. നായരാണ് മന്ത്രിക്കെതിരെ ​ഗവ‍ർണർക്കും വനിതാ കമ്മീഷനിലും പരാതി നൽകിയത്. യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മന്ത്രിക്കെതിരെ പരാതി നൽകിയത്. പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി ഉടൻ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുള്ളത്.

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എൻസിപി നേതാവ് പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂൺ മാസത്തിൽ പോലീസിന് ലഭിച്ചെങ്കിലും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ വീണാ എസ്. നായർ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയതും പരാതിയിൽ പറയുന്നുണ്ട്.

ഒന്നാം പിണറായി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രൻ രാജിവെയ്‌ക്കേണ്ടി വന്നത് സ്ത്രീവിഷയവുമായി ബന്ധപ്പെട്ടായിരുന്നു. ഇതേ സാഹചര്യമാണ് വീണ്ടും ഉരുത്തിരിയുന്നത്. യുവതിക്കു നേരെ ഉണ്ടായ അതിക്രമം ഒതുക്കി തീർക്കാനുള്ള നീക്കമാണ് മന്ത്രിയായ ശശീന്ദ്രൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഉൾപ്പെടെ പുറത്തുവന്നതോടെ സർക്കാരും ഇടതുപക്ഷവും പ്രതിസന്ധിയിലായി.

സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന് വരികയും ചരിത്രത്തിലാദ്യമായി ഗവർണ്ണർ സമരം നടത്തുകയും ചെയ്തു. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വിഷയം ചർച്ചയായതോടെ സർക്കാരിന് വലിയ തിരിച്ചടി ഉണ്ടായി.

വനിതാ കമ്മിഷൻ അദ്ധ്യക്ഷ പരാതിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയതും സർക്കാരിൻ്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചിരുന്നു. ഇതിനിടയിലാണ് മന്ത്രി നേരിട്ട് യുവതിക്കെതിരായ അതിക്രമ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച കാര്യം പുറത്തുവന്നത്. ഇതോടെ സി പി എം നേതാക്കൾ മന്ത്രിയോടും എൻസിപി നേതാക്കളോടും അടിയന്തരമായി തിരുവനന്തപുരത്തെത്താൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ വളരെ ശക്തമായ പ്രതികരണമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയിരിക്കുന്നത്. മന്ത്രി എകെ ശശീന്ദ്രൻ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരിണിത്. ആ സർക്കാരിലെ ഒരു മന്ത്രി പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീപീഡന കേസ് ഒഴിവാക്കാൻ ശ്രമിക്കുകയാണ്.

കുറ്റവാളികൾക്ക് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്നതിന്റെ ഉദ്ദാഹരണമാണിത്. ഭരിക്കുന്ന മന്ത്രിമാരും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയുമാണ് സ്ത്രീപീഡകരെ സംരക്ഷിക്കുന്നത്. വേട്ടക്കാരുടെ സർക്കാർ ഭരിക്കുമ്പോൾ ഇരകൾക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ ആഞ്ഞടിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends