തെരുവുനായ്ക്കളെ പിടിക്കാന്‍ നേപ്പാളില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച പത്തംഗ സംഘം കേരളത്തിൽ എത്തി

കണ്ണൂര്‍ ജില്ലയില്‍ തെരുവു നായ്ക്കളെ പിടിക്കാന്‍ നേപ്പാളില്‍ നിന്നും പ്രത്യേക സംഘമെത്തി. പ്രത്യേക പരിശീലനം ലഭിച്ച പത്തംഗ സംഘമാണ് എത്തിയത്. ഇവര്‍ പിടികൂടുന്ന നായകളെ പാപ്പിനിശ്ശേരി മൃഗാശുപത്രിയില്‍ വന്ധ്യകരണം ചെയ്യും. ഇതിനായി വെറ്ററിനറി ഡോക്ടറെയും ഇവിടെ നിയമിക്കും. വന്ധ്യകരണത്തിനുശേഷം പിടികൂടിയ സ്ഥലത്ത് തന്നെ നായകളെ തിരികെ വിടും.
ഇവയെ പിടിച്ച് കൊണ്ടുവരുന്ന വാഹനത്തില്‍ ജി.പി.എസ് സംവിധാനവും ഘടിപ്പിക്കും. ജില്ലയില്‍ മിക്കയിടത്തും തെരുവുനായ ശല്യം രൂക്ഷമാണ്. പൊതുജനങ്ങളില്‍ നിന്നും വ്യാപകപരാതി ലഭിച്ചതാണ് അധിക്യതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha

























