Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മുഖ്യമന്ത്രി ഞാനായിരുന്നുവെങ്കിൽ ഒറ്റ ഫോണ്‍ കോളില്‍ അത് പരിഹരിച്ചേനേ... സാബുവിനെ നെഞ്ചോട് ചേർത്ത് സുരേഷ് ​ഗോപി...

20 JULY 2021 05:49 PM IST
മലയാളി വാര്‍ത്ത

കേരളത്തിനുള്ളിലും പുറത്തും ആനുകാലിക വിഷയങ്ങളിൽ തന്റെ വ്യക്തമായ നിലപാട് അറിയിക്കുന്ന ആളാണ് സുരേഷ്​ഗോപി എംപി. അദ്ദേഹം ഒരു ജനപ്രതിനിധി അല്ലെങ്കിൽ സിനിമാ സൂപ്പർ സ്റ്റാർ എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി എന്ന നിലയിൽ ഏറെ ജനകീയനാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പരാമർശിച്ചത്.

'ഞാൻ ശ്രീ പിണറായി വിജയൻ ആണെങ്കിൽ, അദ്ദേഹത്തിന്റെ മൈൻഡ് സെറ്റൊക്കെ വ്യത്യസ്തമായിരിക്കും, എനിക്കറിയത്തില്ല, ഞാൻ അതിനെ ചോദ്യം ചെയ്യുന്നുമില്ല. കിറ്റെക്‌സ് സാബു ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ ഫോണെടുത്ത് വിളിച്ച് ഉടനെ എന്റെ ഓഫീസിലേക്ക് വരാൻ പറയുമായിരുന്നു. ഒരു ജഡ്ജാകാനുള്ള അധികാരമുണ്ട് മുഖ്യമന്ത്രിയ്ക്ക്.

കിറ്റെക്‌സ് സാബു എന്ത് പറഞ്ഞു, അതെല്ലാം ഡാറ്റയായി എടുക്കുക. ഇതിൽ പറയുന്നവരുടെ പേരുകളും വകുപ്പുകളുമെടുത്ത് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഇതു പോലെ സംസാരിച്ച്, എവിടെയാണ് അപകടം പറ്റിയത്? എന്തൊക്കെയാണ് സാബു തിരുത്തേണ്ടത്?

എന്തൊക്കെയാണ് ഉദ്യോഗസ്ഥർ തിരുത്തേണ്ടത് എന്ന് ശാസനയുടെ രൂപത്തിലല്ല ശിക്ഷയുടെ രൂപത്തിൽ പറഞ്ഞ് മനസിലാക്കണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശരിക്കും ഇതല്ലേ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടത്. അല്ലാതെ വ്യക്തി വൈരാ​ഗ്യവും മനസ്സിലെ വെറുപ്പും കാട്ടി ഒരു സംരഭകനെ ഓടിച്ചു വിടുകയാണോ ചെയ്യേണ്ടത്. കേരള സമൂഹം തന്നെ ഈ നാണം കെട്ട ഭരണസംവിധാനം കണ്ട് അന്തം വിട്ടിരിക്കുകയാണ്.

കേരളത്തില്‍ 3,500 കോടിയുടെ നിക്ഷേപ പദ്ധതികൾ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന സാബു അത് ഉപേക്ഷിച്ചാണ് തെലങ്കാനയിലേക്ക് പോയത്. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയാണെന്ന് പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു പ്രതികരണമുണ്ടായില്ലെന്ന് ആരോപിച്ചാണ് സർക്കാരുമായി ഒപ്പു വെച്ച ധാരണ പത്രത്തിൽ നിന്നും സാബു പിന്മാറിയത്.

ഒരു അപ്പാരൽ പാർക്കും 3 വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതിൽ നിന്നാണ് പിന്മാറ്റം. കിറ്റെക്സിൽ നടന്ന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കമ്പനി പുറകോട്ട് പോകുന്നത്. ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെവന്നാണ് പത്രക്കുറിപ്പിൽ ആരോപിക്കുന്നത്.

നിലവിലെ വ്യവസായം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും പ്രധാനമുന്നണികൾക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമാണ് ഈ പരിശോധനകളെന്നുമായിരുന്നു അന്ന് സാബു ജേക്കബ് ആരോപിച്ചത്.

വ്യവസായത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിറ്റക്സ് കമ്പനി പരിശോധനകൾക്ക് എതിരല്ല. എന്താണ് പ്രശ്നമെന്ന് അറിയിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കും.എന്നാൽ പ്രശ്നങ്ങളറിയിക്കാൻ പോലും തയ്യാറാകുന്നില്ല. മാനസികമായി പീഡിപ്പിക്കുന്ന രീതിയാണ് നടത്തുന്നുവെന്നും സാബു ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പ്രതികാരമായാണ് തന്റെ കമ്പനിയിൽ മാത്രം ഇത്രയേറെ പരിശോധന നടക്കുന്നതെന്നും കുന്നത്ത് നാട് എംഎൽഎയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും സാബു ആരോപിച്ചു.

എന്നാൽ തെലങ്കാനയില്‍ മുടക്കു മുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ തിരിച്ച് നിക്ഷേപകന് കൊടുക്കുമെന്ന് കിറ്റക്‌സ് എം.ഡി സാബു ജേക്കബ് തിരികെ എത്തിയ ശേഷം വെളിപ്പെടുത്തിയിരുന്നു. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടി വരെ തിരികെ നല്‍കുമെന്നും സാബു ജേക്കബ് പറഞ്ഞിട്ടുണ്ടായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends