ഏഴു വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭര്‍ത്താവ് ചെലവിന് നല്‍കണമെങ്കില്‍ കുട്ടികളുടെ പിതൃത്വം തെളിയിക്കണമെന്ന് പിതാവ്, മൂന്ന് മക്കളുടെ പിതൃത്വം ഡി.എന്‍.എ പരിശോധനയിലൂടെ തെളിയിച്ചിട്ടും അംഗീകരിച്ചില്ല; കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ തയ്യാറായില്ല; വീട്ടമ്മയ്ക്ക് നിയമ സഹായം ഉറപ്പാക്കി വനിതാ കമ്മീഷന്‍

ഭര്‍ത്താവ് ഉപേക്ഷിച്ച ചിറയിന്‍കീഴ് സ്വദേശിനിക്കും മൂന്ന് മക്കള്‍ക്കും നിയമസഹായം ഉറപ്പാക്കി സംസ്ഥാന വനിതാ കമ്മീഷന്‍. മൂന്ന് മക്കളുടെ പിതൃത്വം ഡി.എന്‍.എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ ഭര്‍ത്താവ് തയാറാകാതെ വന്നതോടെയാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.
തിങ്കളാഴ്ച നടത്തിയ അദാലത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കുടുംബകോടതിയില്‍ നിയമ സഹായമൊരുക്കും. ഇനിയൊരു കുടുംബ ജീവിതത്തിന് താല്‍പ്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ഇടപെടല്‍. ഇവരുടെ രണ്ടുമക്കള്‍ പ്രായപൂര്‍ത്തിയായവരാണ്.
ചിറയിന്‍കീഴ് സ്വദേശിയായ പരാതിക്കാരി തുടര്‍ന്നുള്ള കുടുംബ ജീവിതത്തിന് താല്‍പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍, സഹായവുമായി രംഗത്തെത്തിയത്. ഏഴു വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭര്‍ത്താവ് ചെലവിനു നല്‍കണമെങ്കില്‍ കുട്ടികളുടെ പിതൃത്വം ഡി.എന്‍.എ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനെ സമീപിച്ച സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മൂന്ന് മക്കളെയും സൗജന്യമായി ഡി.എന്‍.എ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ കുട്ടികളുടെ ബയോളജിക്കല്‍ ഫാദര്‍ ഇയാള്‍ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു.
എന്നാല്‍, ചെലവിനു നല്‍കാന്‍ ഇനിയും കൂട്ടാക്കാത്ത നിലപാടായിരുന്നു ഇയാള്‍ സ്വീകരിച്ചത്. പരാതിക്കാരിക്ക് കുടുംബ കോടതിയില്‍ ജീവനാംശം ലഭിക്കുന്നതിനു വേണ്ട സഹായം കമ്മീഷന്‍ ചെയ്യുമെന്ന് പരാതി കേട്ട കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. കമ്മീഷന്‍ അംഗം ഇ.എം. രാധയും അദാലത്തില്‍ പങ്കെടുത്തു. ഇതുള്‍പ്പെടെ 24 പരാതികളാണ് അദാലത്തിന് പരിഗണിച്ചത്. ഒമ്പത് പരാതികളില്‍ തീര്‍പ്പായി.
https://www.facebook.com/Malayalivartha






















