വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കാതെ സര്‍ക്കാര്‍ പുതിയ നിയമം ഉണ്ടാക്കുന്നു; സുപ്രീം കോടതി വിധി പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കേരളത്തില്‍ നല്‍കിയ ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി നടപടിയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സാമുദായീക പ്രീണനത്തെയാണ് സുപ്രീം കോടതി വിമര്‍ശിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
'സംസ്ഥാനത്തെ ഇളവ് സംബന്ധിച്ച സുപ്രീം കോടതി വിധി പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കാതെ സര്‍ക്കാര്‍ പുതിയ നിയമം ഉണ്ടാക്കുന്നു. ഏത് വിദഗ്ധരുടെ അഭിപ്രായമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം'-മുരളീധരന്‍ പറഞ്ഞു.
ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















