Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പാര്‍ട്ടിക്കാര്‍ പണിതുടങ്ങി... കഴിഞ്ഞ മന്ത്രി സഭയില്‍ ചാനല്‍ കൊണ്ടുവന്ന കെണിയില്‍ വീണ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇത്തവണ മറ്റൊരു കെണിയില്‍ വീണു; കുണ്ടറ സ്വദേശിനിയായ യുവതിയെ ഹോട്ടല്‍ ഉടമ അപമാനിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം

21 JULY 2021 08:47 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മന്ത്രിസഭയിലും ആദ്യഘട്ടത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് പൊല്ലാപ്പ് തന്നെയായിരുന്നു. മംഗളം ചാനല്‍ ഒരുക്കിയ ചാനല്‍ കെണിയില്‍ മന്ത്രിയും ചാനലും ഒരുപോലെ വീഴുകയായിരുന്നു. അവസാനം മന്ത്രിക്ക് രാജി വയ്‌ക്കേണ്ടിയും ചാനലുകാര്‍ക്ക് അറസ്റ്റ് നേരിടേണ്ടി വരികയും ചെയ്തു. അവസാനം കെട്ടിപ്പൊക്കിയ ചാനല്‍ റേറ്റിംഗ് തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതും ശക്തമായാല്‍ മന്ത്രിസ്ഥാനത്തിന് ഭീഷണി തന്നെയാണ്.

കുണ്ടറ സ്വദേശിനിയായ യുവതിയെ എന്‍.സി.പി നേതാവായ ഹോട്ടല്‍ ഉടമ അപമാനിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം. പാര്‍ട്ടി നിര്‍വാഹക സമിതി അംഗമാണ് ആരോപണ വിധേയന്‍. വിഷയം പരിഹരിക്കണമെന്ന് യുവതിയുടെ പിതാവിനോട് മന്ത്രി ഫോണില്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. എന്‍.സി.പി ബ്ലോക്ക് ഭാരവാഹിയാണ് യുവതിയുടെ പിതാവ്.

 



പെണ്‍കുട്ടി പറയുന്നത്, കഴിഞ്ഞ മാര്‍ച്ച് 6ന് കുണ്ടറയിലെ പത്മാകരന്റെ ഹോട്ടലിന് മുന്നിലൂടെ പോകവേ, 'ബി.ജെ.പിക്കാരീ ഇങ്ങോട്ട് വാ' എന്നുപറഞ്ഞ് അകത്തേക്ക് വിളിച്ചു. കൈയില്‍ കയറിപ്പിടിച്ചു. ആ ദിവസങ്ങളില്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ല. ജൂണ്‍ 28നാണ് കുണ്ടറ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തില്ല. കാരണം സ്‌റ്റേഷനില്‍ നിരന്തരം അന്വേഷിച്ചതോടെയാണ് പിതാവിനെ ഈ മാസം 4ന് മന്ത്രി ഫോണില്‍ വിളിച്ചത്.

യുവതി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കാശ് വാങ്ങിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതെന്ന് ആരോപിച്ച് നവമാദ്ധ്യമങ്ങളില്‍ അപമാനിച്ചതായും യുവതി പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് കുണ്ടറ പൊലീസ് പറഞ്ഞു. കേസെടുത്തിട്ടില്ല.

 



അതേമയം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്ക് പിന്നിലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. യുവതിയുടെ പിതാവിനെ അടുത്തിടെ കൊലപാതകശ്രമ കേസില്‍ റിമാന്‍ഡ് ചെയ്തു. ഇങ്ങനെയുള്ളവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കരുതെന്ന് പാര്‍ട്ടി കമ്മിറ്റിയില്‍ താന്‍ നിലപാടെടുത്തതായി ജി. പത്മാകരന്‍ പറഞ്ഞു. ഇതിന്റെ പ്രതികാരമാണ് പരാതി. യുവതി പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താനും പൊലീസില്‍ പരാതി നല്‍കി.

ഹോട്ടലിലെയും നേരെ എതിര്‍വശത്തെ പൊലീസ് സ്‌റ്റേഷനിലെയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ജി. പത്മാകരന്‍ പറഞ്ഞു.

 



അതേസമയം യുവതിയെ അപമാനിച്ച പരാതിയില്‍ എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി. പത്മാകരനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീകളുടെ അന്തസിന് കോട്ടം വരുത്തല്‍, ശല്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അതേസമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണവും വന്നു. പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടത്. വിഷയം മനസിലായപ്പോള്‍ സംഭാഷണം അവസാനിപ്പിച്ചു. പിന്നീട് ഇടപെട്ടിട്ടില്ല എന്നാണ് മന്ത്രി പറഞ്ഞത്.

 



പരാതിക്കാരിയെ നേരില്‍ കണ്ടിട്ടു പോലുമില്ലെന്ന് എന്‍.സി.പി നിര്‍വാഹക സമിതി അംഗം ജി. പത്മാകരന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചില പ്രശ്‌നങ്ങളാണെന്നും മന്ത്രി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends