തിരുവോണ ബമ്പര്‍ പന്ത്രണ്ട് കോടി ..... സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്യും .... നറുക്കെടുപ്പ് സെപ്റ്റംബര്‍ 19 ന് ...

തിരുവോണ ബമ്പര്‍ പന്ത്രണ്ട് കോടി ..... സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്യും ....
300 രൂപ വിലയുള്ള തിരുവോണം ബമ്ബര്‍ 2021 ഭാഗ്യക്കുറി സെപ്റ്റംബര്‍ 19 ന് നറുക്കെടുക്കും.രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും വിധമാണ് സമ്മാനഘടന.
കൂടാതെ, അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, ഏഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ ഒമ്ബതാം സമ്മാനം 1000 രൂപ എന്നീ സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കും ലഭിക്കും.
കോവിഡ്19 നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളില്‍ ഏതാനും എണ്ണം 23 മുതല്‍ പുനരാരംഭിക്കും. 23ന് നിര്‍മ്മല്‍, 27ന് സ്ത്രീശക്തി, 30 ന് നിര്‍മ്മല്‍ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക.ആഗസ്റ്റ് 15 വരെ ആഴ്ചയില്‍ മൂന്ന് നറുക്കെടുപ്പുകള്‍ വീതം ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha
























