അഞ്ചല്‍ ഉത്ര കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ്. എസ്. കുമാറിനെ നേരിട്ട് ചോദ്യം ചെയ്ത് കോടതി.... കൊല്ലം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

കൊല്ലം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
വിചാരണ വേളയില്‍ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന വായ് മൊഴി തെളിവുകളുടെയും രേഖാമൂലമുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ പ്രതിയുടെ ഓരോ ഉത്തരങ്ങളും വിശദീകരണങ്ങളും നിര്‍ണായകമാകും. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് കോടതി പ്രതിയെ ചോദ്യം ചെയ്യുന്നത്.
പ്രതി ഭാഗത്തേക്ക് കൂടുതലായി പ്രതിഭാഗം സാക്ഷികളോ തെളിവുകളോ ഇല്ലായെന്ന് സൂരജ് ബോധിപ്പിച്ചതിനാല്‍ പ്രതിഭാഗം വാദം കോടതി പ്രോസിക്യൂഷനോട് മറുപടി വാദം ജൂലൈ 22 ന് ബോധിപ്പിക്കാന്‍ ഉത്തരവിട്ട്ിരിക്കുകയാണ് .
https://www.facebook.com/Malayalivartha