Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇത്രയൊക്കെ പറ്റുമോ... ടിവി ഷോയ്ക്കിടെ ശില്‍പ്പ ഷെട്ടിയെ അടുത്തിരുത്തി രാജ് കുന്ദ്രയോട് ചോദ്യം ചോദിച്ച കപിലിന് ഇപ്പോള്‍ കൈയ്യടി; ആഢംബരപൂര്‍ണമായ ജീവിതം നയിച്ചിരുന്ന രാജ് കുന്ദ്രയോട് ഒന്നും ചെയ്യാതെ എങ്ങനെ ഇങ്ങനെ സമ്പാദിക്കുന്നു എന്നാണ് ചോദിച്ചത്

21 JULY 2021 08:57 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്രയെ ചുറ്റിപ്പറ്റി നിറയെ കഥകളാണ് പ്രചരിക്കുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ് കുന്ദ്രയെ മുംബയ് പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

ആഢംബരപൂര്‍ണമായ ജീവിതം നയിച്ചിരുന്ന രാജ് കുന്ദ്രയോട് എവിടെ നിന്നാണ് ഒരു ജോലിയും ചെയ്യാതെ ഇതിനൊക്കെ പണമെന്ന് പൊലീസിന് മുന്‍പേ ചോദിച്ച ഒരാളുണ്ട്. മറ്റാരുമല്ല ദ കപില്‍ ശര്‍മ ഷോ എന്ന പ്രശസ്ത ചാനല്‍ പരിപാടി നയിക്കുന്ന കപില്‍ ശര്‍മയാണ് ഈ ധൈര്യം കാട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഷോയിലെ ഈ ഭാഗമാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്.



ശില്‍പ ഷെട്ടി, രാജ് കുന്ദ്ര, ഷമിത ഷെട്ടി എന്നിവര്‍ അതിഥികളായെത്തിയ എപ്പിസോഡില്‍ ആതിഥേയനായ കപില്‍ ശര്‍മ രാജ് കുന്ദ്രയോട് തന്റെ വരുമാന മാര്‍ഗത്തെക്കുറിച്ചും ജീവിത രീതികളെ കുറിച്ചുമുളള ചോദ്യം ചോദിക്കുന്നുണ്ട്. ഒന്നും ചെയ്യാതെ സമ്പാദിക്കുന്നതിനെക്കുറിച്ചും ചോദിക്കുന്നു.

ബോളിവുഡ് പാര്‍ട്ടികള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍, പുറത്തുള്ള റെസ്‌റ്റോറന്റുകള്‍ എന്നിവയില്‍ പലപ്പോഴും കാണാറുണ്ട് എവിടെ നിന്നാണ് ഇതിനുള്ള വരുമാനം എന്ന ചോദ്യത്തിന് പക്ഷേ മറുപടി പറഞ്ഞത് രാജ് കുന്ദ്രയുടെ ഭാര്യയായ ശില്‍പ്പയാണ്. തന്റെ ഭര്‍ത്താവ് വളരെ കഠിനാധ്വാനം ചെയ്യുന്നുവെന്നും ചിലപ്പോള്‍ അയാള്‍ മണിക്കൂറുകളോളം ജോലിചെയ്യുമെന്നും അവര്‍ പറഞ്ഞു. അതാണ് വീണ്ടും ചര്‍ച്ചയാകുന്നത്.



അതേസമയം നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ട്രീമിങ് ആപ്ലിക്കേഷനായ 'ഹോട്ട് ഷോട്ട്‌സ്' ഗൂഗീള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍നിന്നും നീക്കി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ്ങിനായി ലഭ്യമല്ലെങ്കിലും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ആപ്പിന്റെ ആഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജിന്റെ പകര്‍പ്പ്, ലഭ്യമാണ്. ആപ്പിന്റെ സേവനങ്ങള്‍ സ്ട്രീമിങ് ഓണ്‍ഡിമാന്‍ഡ് ചിത്രങ്ങള്‍ക്കും വെബ് സീരീസുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

മറ്റൊരിടത്തും ലഭ്യമല്ലാത്ത എച്ച്ഡി നിലവാരത്തിലുള്ള ദൃശ്യങ്ങളും ഹ്രസ്വ ചിത്രങ്ങളുമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ആപ്പിന്റെ വിശദീകരണത്തില്‍ പറയുന്നത്. കൂടാതെ ഹോട്ട് ഫോട്ടോ ഷൂട്ടുകളില്‍നിന്നും ഹ്രസ്വ ചിത്രങ്ങളില്‍ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങളും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും ആപ്പില്‍ ലഭ്യമാണെന്നും ഇതില്‍ പറയുന്നു. ലോകമെമ്പാടുമുള്ള മോഡലുകളുമായി തത്സമയ ആശയവിനിമയം പോലുള്ള സേവനങ്ങളും അപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്തിരുന്നവര്‍ക്ക് മാത്രമാണ് ആപ്പിന്റെ ഉള്ളടക്കം ലഭ്യമായിരുന്നത്.

 



ഇതിനിടെ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തില്‍ കോടികള്‍ മുടക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര തുടങ്ങിയവര്‍ക്ക് നീലച്ചിത്ര ആപ്പുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നതെന്നും വാര്‍ത്ത വന്നു.

രാജ് കുന്ദ്രയ്‌ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ ക്രൈബ്രാഞ്ചും പറഞ്ഞിരുന്നു. രാജ് കുന്ദ്രയും പാര്‍ട്ണര്‍മാരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസില്‍നിന്ന് നീലച്ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

 

 

L"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends