Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചാണ്ടിക്ക് പണിഞ്ഞ ശശീന്ദ്രനുള്ള പണി മുഖ്യമന്ത്രി തീരുമാനിക്കും... മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുമെന്ന് സൂചന

21 JULY 2021 09:19 AM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുമെന്ന് സൂചന. അദ്ദേഹത്തില്‍ നിന്ന് മുഖ്യമന്ത്രി എപ്പോള്‍ വേണമെങ്കിലും രാജി എഴുതി വാങ്ങുമെന്നാണ് എ. കെ. ജി. സെന്ററില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

ആരോപണത്തിന്റെ ദിശ സസൂക്ഷമം വീക്ഷിക്കാനാണ് എ. വിജയരാഘവന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നറിയുന്നു. മാധ്യമങ്ങളെ മാനേജ് ചെയ്യാനുള്ള നിര്‍ദ്ദേശവും സി പി എം നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളും പ്രതിപക്ഷവും വിഷയം കത്തിക്കാളിക്കാന്‍ ശ്രമിച്ചാല്‍ ശരിന്ദ്രനില്‍ നിന്നും രാജി വാങ്ങിയേക്കും. അങ്ങനെയാണെങ്കില്‍ തോമസ് കെ തോമസ് എം എല്‍ എ മന്ത്രിയാവും.

 



പിണറായിക്ക് കൂടുതല്‍ താത്പര്യം തോമസ് ചാണ്ടിയുടെ സഹോദരനോടായിരിക്കും. ശശീന്ദ്രന്‍ മന്ത്രിയായി ഇരുത്തം വന്ന വ്യക്തിയാണ്. തോമസ് കെ തോമസിനെ മന്ത്രിയാക്കിയാല്‍ പിണറായി പറയുന്നത് അക്ഷരം പ്രതി അനുസരിക്കും. അത് തന്നെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതും.

പീഡിപ്പിക്കുന്നതിനെക്കാള്‍ ഗുരുതരമാണ് പീഡനം ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന നിയമ സാധ്യതയായിരിക്കും ശശീന്ദ്രന്റെ കാര്യത്തില്‍ പ്രാബല്യത്തില്‍ വരിക.ശശീന്ദ്രന്‍ ഭയപ്പെടുന്നതും ഇതുതന്നെയായിരിക്കും.

 



എന്‍സിപി നേതാവിനെതിരെ യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവായ എന്‍സിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നു. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയില്‍ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എന്‍സിപി നേതാക്കള്‍ പറയുന്നു. ഓഡിയോയില്‍ കുരുങ്ങാതിരിക്കാന്‍ മന്ത്രി ശ്രമിക്കുന്നത് വ്യക്തമാണ്.

സംഭവം വിവാദമായത്തോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. വിഷയം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ഇതില്‍ നിര്‍ണായകമായി മാറുക.

 



ഫോണ്‍ സംഭാഷണത്തില്‍ എ കെ ശശീന്ദ്രന്‍ വീണ്ടും കുടുങ്ങിയപ്പോള്‍ സര്‍ക്കാരാണ് പ്രതിസന്ധിയിലായത്. മുഖ്യമന്ത്രിക്ക് ഇത് തീര്‍ത്തും അപ്രതീക്ഷിത സംഭവമായിരിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ട് മാസം പിന്നിടുമ്പോഴാണ് പീഡന പരാതി തീ!ര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവരുന്നത്.

സ്ത്രീ സുരക്ഷയാണ് സര്‍ക്കാര്‍ വലിയ ചര്‍ച്ചയാക്കുന്നത്. സ്ത്രീകളില്‍ നിന്നും പരാതി വീട്ടിലെത്തി സ്വീകരിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയില്‍ തീ!ര്‍ക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്താക്കുന്നത്. ഇതെല്ലാം കേട്ട് മുഖ്യമന്ത്രി ഞെട്ടാതിരിക്കുന്നത് എങ്ങനെയാണ്?



പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം തീര്‍ക്കാനുള്ള ഇടപെടല്‍ എന്നാണ് മന്ത്രി പറയുന്നത്. പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാര്‍ട്ടിയിലെ പ്രശ്‌നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. അതിന്റെ മറ്റ് കാര്യങ്ങള്‍ അറിയില്ല. ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ പ്രശ്‌നം അവസാനിപ്പിക്കണമെന്ന് പറഞ്ഞതെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറയുന്നു. വിഷയം യുഡിഎഫിന് അന്വേഷിക്കാം, വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു..

അതേസമയം, പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന പരാതി ഉയര്‍ന്ന സംഭവത്തിലാണ് തീര്‍പ്പാക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. നിയമസഭാ സമ്മേളനം മറ്റന്നാള്‍ തുടങ്ങാനിരിക്കെ പ്രതിപക്ഷം പ്രശ്‌നം ഏറ്റെടുത്ത് കഴിഞ്ഞും. ശശീന്ദ്രന്‍ കാരണം പിണറായിക്ക് ഇരിക്കപൊറുതി കാണില്ലെന്ന് ചുരുക്കം.


എന്‍സിപി ആദ്യം നിലപാടെടുക്കട്ടെയാണ് എന്നാണ് സിപിഎം സമീപനം. സ്ത്രീപീഡന പരാതി തീ!ര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടു എന്ന ആക്ഷേപം സിപിഎമ്മിനുണ്ട്. നേരത്തെ 2017ല്‍ ഫോണ്‍ വിവാദം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ലഭിച്ച് ക്ലീന്‍ ചിറ്റ് പരാതിക്കാരിയുടെ പിന്മാറ്റവുമായിരുന്നു പത്ത് മാസത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും അന്ന മന്ത്രി സഭയില്‍ തിരിച്ചെത്താന്‍ കാരണം.

ഇപ്പോള്‍ വീണ്ടും അതേ ആരോപണമാണ് ശശീന്ദ്രനെ തേടിയെത്തിയത്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കുള്ളത്. ഏതായാലും വരുന്ന മണിക്കൂറുകളില്‍ ഇതിന്റെ തീരുമാനം വ്യക്തമാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends