ഒന്നൊന്നായി പുറത്തേക്ക്... രാജ് കുന്ദ്രയുടെ അറസ്റ്റോടെ ആരാധകര്‍ ഉറ്റ് നോക്കുന്നത് ശില്‍പാ ഷെട്ടിയിലേക്ക്; അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിറ്റ് കോടികള്‍ സമ്പാദിച്ച കുന്ദ്ര റാക്കറ്റിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ്; ശില്‍പയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

ബോളിവുഡ് നടി ഗഹന വസിഷ്ട് അറസ്റ്റിലായ ശേഷമാണു അശ്ലീല സിനിമാ നിര്‍മ്മാണത്തിലെ രാജ് കുന്ദ്രയുടെ (45) പങ്കു പുറത്തായത്. രാജ് കുന്ദ്രയെ അശ്ലീല സിനിമാ നിര്‍മാണക്കേസില്‍ 23 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിറ്റ് കോടികള്‍ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണെന്നും ശില്‍പയ്ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിര്‍മിച്ച മൊബൈല്‍ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്, കുന്ദ്രയുടെ ബന്ധുവിന്റെ കെന്റിന്‍ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി.
കുന്ദ്രയുടെ മുന്‍ ജീവനക്കാരനായ ഉമേഷ്, വെബ് സീരീസില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം നഗ്‌നയായി ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതായി നടി സാഗരിക ഷോണ ആരോപിച്ചിട്ടുണ്ട്. അശ്ലീലചിത്രരംഗത്തേക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്നാരോപിച്ച് ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നീ നടിമാരും രംഗത്തെത്തി.
രാജ് കുന്ദ്രേയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ലണ്ടനില്‍ ജനിച്ചുവളര്‍ന്ന രാജ് കുന്ദ്ര 18ാം വയസ്സ് മുതല്‍ ദുബായിലാണു താമസം. പിന്നീട് നേപ്പാളിലെത്തി ആഡംബര ഷാളുകളുടെ കയറ്റുമതി ആരംഭിച്ചു. വില കൂടിയ ലോഹങ്ങളുടെ ബിസിനസ്, കെട്ടിടനിര്‍മാണം, ഖനനം തുടങ്ങി പല മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിച്ച കുന്ദ്ര സിനിമാ നിര്‍മാണത്തിനുള്ള ഫിനാന്‍സിങ്ങും തുടങ്ങി. സ്‌പോര്‍ട്‌സ്, റസ്റ്ററന്റ് മേഖലകളിലും നിക്ഷേപമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ടീമിന്റെ ഉടമസ്ഥരില്‍ ഒരാളായിരുന്ന കുന്ദ്രയ്ക്ക് ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടേണ്ടിവന്നു. ആദ്യഭാര്യ കവിതയുമായി പിരിഞ്ഞ ശേഷം 2009ലാണു ശില്‍പയെ വിവാഹം ചെയ്തത്.
അശ്ലീല റാക്കറ്റിനെ ഫെബ്രുവരിയിലാണ് പൊലീസ് കണ്ടെത്തിയത്. മോഡലും നടിയുമായ ഗെഹെന വസിഷ്ട അടക്കം 6 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു യുവതി കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കി. അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ്. അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്.
'ഹോട്‌ഷോട്‌സ്' എന്ന ആപ്പാണ് അശ്ലീല വിഡിയോകള്‍ കൈമാറ്റം ചെയ്യാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചിരുന്നത്. 45കാരനായ കുന്ദ്രയാണു കേസിലെ നിര്‍ണായക കണ്ണിയെന്നു പൊലീസ് പറയുന്നു. കുന്ദ്രയുടെ സഹായി റയാന്‍ തോര്‍പ്പിനെയും അറസ്റ്റു ചെയ്തു. ഗഹന വസിഷ്ട് എന്ന ബോളിവുഡ് നടി അറസ്റ്റിലായ ശേഷമാണു കുന്ദ്രയുടെ പങ്കു പുറത്തായത്. ഗഹ്നയെ ചോദ്യം ചെയ്തപ്പോള്‍ കുന്ദ്രയുടെ മുന്‍ സഹായി ഉമേഷ് കാമത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.
ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്. അശ്ലീലചിത്ര നിര്‍മാണത്തിനായി കുന്ദ്ര കോടിക്കണക്കിനു രൂപ മുടക്കിയിരുന്നതായും നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനത്തില്‍ 10 കോടിയോളം രൂപ നിക്ഷേപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുന്ദ്ര നിര്‍ബന്ധിച്ചെന്ന ആരോപണവുമായി നടി സരിഗ ഷോണ അടക്കമുള്ളവരും കഴിഞ്ഞ ഫെബ്രുവരിയില്‍ രംഗത്തെത്തിയിരുന്നു. ഇതെല്ലാം കുരുക്കിലാക്കി.
"
https://www.facebook.com/Malayalivartha
























