Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പത്ത് വയസ്സാകാന്‍ എഴു ദിവസം ബാക്കി നില്‍ക്കെ ശബരീശനെ കാണാന്‍ ഭാഗ്യം തുണച്ചു..... ഇരുമുടി കെട്ടുമായി ഇന്നലെ രാവിലെ പിതാവിനൊപ്പം പതിനെട്ടാം പടി കയറി അയ്യപ്പസന്നിധിയിലെത്തി താണു വണങ്ങി.. അയ്യപ്പദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ ഭാഗ്യലക്ഷ്മിയും കുടുംബവും

21 JULY 2021 11:01 AM IST
മലയാളി വാര്‍ത്ത

പത്ത് വയസ് പൂര്‍ത്തിയാകാന്‍ 7 ദിവസം ബാക്കിനില്‍ക്കെ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ചെങ്ങന്നൂര്‍ ആലാ കണ്ടത്തില്‍ അജിത് കുമാറിന്റെ മകള്‍ ഭാഗ്യലക്ഷ്മിക്ക് ആചാരപ്രകാരം ശബരീശ ദര്‍ശനം സാധ്യമായി. ഇരുമുടി കെട്ടുമായി ഇന്നലെ രാവിലെ 8.30 നാണ് പിതാവിനൊപ്പം ഭാഗ്യലക്ഷ്മി പതിനെട്ടാം പടി കയറി അയ്യപ്പസന്നിധിയില്‍ എത്തിയത്.

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് കുട്ടികളേയും വൃദ്ധരേയും വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിക്കും ശബരിമല പ്രവേശനം തടസ്സപ്പെട്ടത്. എന്നാല്‍ 10 വയസ്സ് തികയും മുന്‍പ് മകളെ ഇരുമുടി കെട്ടുമേന്തി ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് പിതാവ് നേര്‍ച്ച നേര്‍ന്നിരുന്നു.



ഭക്തര്‍ക്ക് നിയന്ത്രിത അളവില്‍ സന്നിധാനത്തേക്ക് പ്രവേശം അനുവദിച്ചതോടെ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്‌തെങ്കിലും അജിത് കുമാറിന് മാത്രമാണ് ദര്‍ശനാനുമതി ലഭിച്ചത്.

വിശ്വാസ പ്രകാരം നിലവിലെ സാഹചര്യത്തില്‍ മകള്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാകാതെ വരും എന്ന് കണ്ടതോടെയാണ് അജിത് കുമാര്‍ ബാലാവകാശ കമ്മീഷനെ സമീപിച്ച് പരാതി നല്‍കിയത്.



ഇതേ തുടര്‍ന്ന് സംസ്ഥാന പൊലിസ് മേധാവി, ആരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്നിവരെ ഹിയറിംഗ് ചെയ്തതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭരണഘടന നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് സ്വീകരിച്ചു.

 


എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കരുതലോടെയും ശ്രദ്ധയോടെയും ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും ഇവര്‍ നിലപാടെടുത്തു. സമാന കേസില്‍ ഹൈക്കോടതിയുടെ ഉത്തരവും പത്ത് വയസ്സ് കഴിഞ്ഞാല്‍ ആചാരപ്രകാരം കുട്ടിക്ക് മല ചവിട്ടാന്‍ കഴിയില്ലെന്ന നീരിക്ഷണവും നടത്തിയ കമ്മീഷന്‍ ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കി.


ഇതേ തുടര്‍ന്ന് ഭാഗ്യലക്ഷ്മി 18 ന് രാത്രി 10 ന് കെട്ടു മുറുക്കി പിതാവിനും പിതാവിന്റെ സുഹൃത്തിനുമൊപ്പം നിലയ്ക്കലില്‍ എത്തി വിശ്രമിച്ച ശേഷം 19ന് രാവിലെ മല ചവിട്ടി ദര്‍ശനം നടത്തുകയായിരുന്നു. എന്നാല്‍ പമ്പാ സ്‌നാനവും നീലിമല, അപ്പച്ചി മേട്, ശബരിപീഠം, ശരംകുത്തി വഴിയുള്ള യാത്രയും ഇവിടങ്ങളിലെ ആചാരപരമായ വഴിപാടുകളും ഭാഗ്യലക്ഷ്മിക്ക് നടത്താന്‍ കഴിഞ്ഞില്ല. എങ്കിലും അയ്യപ്പദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മിയും കുടുംബവും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends