ഐഷ സുല്‍ത്താനക്ക് ജൈവായുധ പ്രയോഗം നല്‍കിയതാര്? ചാനല്‍ ചര്‍ച്ചക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഐഷ സുല്‍ത്താന നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശം അവരുടെ ഫോണിലേക്ക് അയച്ചത് മതതീവ്രവാദ സംഘടനകളില്‍ പ്പെട്ടവരാണോ എന്നന്വേഷിച്ച് ലക്ഷദ്വീപ് പോലീസ്

ചാനല്‍ ചര്‍ച്ചക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഐഷ സുല്‍ത്താന നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശം അവരുടെ ഫോണിലേക്ക് അയച്ചത് മതതീവ്രവാദ സംഘടനകളില്‍ പ്പെട്ടവരാണോ എന്നന്വേഷിച്ച് ലക്ഷദ്വീപ് പോലീസ്.
ചാനലില്‍ ഇത്തരമൊരു പരാമര്‍ശം നടത്തുമ്പോള്‍ അവര്‍ ഫോണില്‍ നോക്കി സംസാരിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.മറ്റാരോ ഐഷയുടെ ഫോണിലേക്ക് അയച്ച സന്ദേശമാണ് ഐഷ വായിച്ചതെന്ന് പോലീസ് വാദിക്കുന്നു. ഇതയച്ചത് ഏതെങ്കിലും സംഘടനയില്‍ ഉള്ളവരാണെങ്കില്‍ ഐഷക്കത് വിനയായി തീരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താന അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലക്ഷദ്വീപ് പോലീസ് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശം നടത്തിയതിനാണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസെടുത്ത ശേഷം ഐഷ തന്റെ മൊബൈലില്‍ നിന്ന് മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്‌തെന്നും ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.ചില തീവ്ര നിലപാടുള്ള സംഘടനകളുമായി ഐഷ സഹകരിക്കുന്നുണ്ടെന്ന വിവരം പോലീസിന് അങ്ങനെയാണ് കിട്ടിയത്.
കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വിദ്വേഷവും വെറുപ്പും ജനിപ്പിക്കാന്‍ മതിയായതും ജനങ്ങളെ ആക്രമണത്തിലേക്ക് നയിക്കാന്‍ കഴിയുന്ന പരാമര്‍ശമാണിത്. ആ നിലയ്ക്ക് രാജ്യദ്രോഹക്കേസ് നില നില്‍ക്കുമെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ വാദം കോടതിക്ക് തീര്‍ത്തും തള്ളി കളയാന്‍ കഴിയില്ല. കാരണം രാജ്യദ്രോഹ കുറ്റത്തില്‍ കാര്യങ്ങള്‍ അത്രക്ക് നിസാരവല്‍കരിക്കപ്പെടില്ല.
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ നല്‍കിയ ഹര്‍ജിയിലാണ് ഇതു വ്യക്തമാക്കി പോലീസ് വിശദീകരണം നല്‍കിയത്.
ഐഷയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ രേഖകള്‍ കൈമാറുന്നില്ലെന്നും പോലീസ് വിശദീകരിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പോലീസിന്റെ വിശദീകരണത്തില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷ ഇടക്കാല ആവശ്യമായി ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
ഐഷയുടെ സാമ്പത്തിക ഇടപാടില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ക്രയവിക്രയങ്ങളാണ് പോലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. നിരോധിത സംഘടനകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്നാണ് പോലീസിന് അറിയേണ്ടത്. ഇതിനു വേണ്ടി മറ്റ് കേന്ദ്ര ഏജന്‍സികളുടെ സഹായവും പോലീസ് തേടുന്നുണ്ട്.
ബയോ വെപ്പണ്‍ എന്ന പദം രാജ്യദ്രോഹമാണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണ്. എന്നാല്‍ കോടതിയില്‍ നിന്നും രക്ഷപ്പെട്ടാലും കേന്ദ്രസര്‍ക്കാരിന്റെ കണ്ണുകള്‍ ഐഷയെ പിന്തുടരും. ഐഷയുടെ അനുഭവം മറ്റുള്ളവര്‍ക്ക് കൂടിയുള്ള പാഠമാണ്.
കാരണം ചാനല്‍ ചര്‍ച്ചകളില്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കുന്ന കമന്റുകള്‍ തട്ടി മൂളിക്കുന്ന നിരവധി പേരുണ്ട്. ചാനല്‍ ചര്‍ച്ചകള്‍ ലൈവായതിനാല്‍ പലപ്പോഴും എയറില്‍ പോകുന്ന പരാമര്‍ശങ്ങള്‍ പിന്നീട് ഇല്ലാതാക്കാന്‍ കഴിയില്ല. ഐഷ നല്‍കുന്ന പാഠം എല്ലാവരും ഉള്‍ക്കൊണ്ടു കഴിഞ്ഞു.
"
https://www.facebook.com/Malayalivartha


























