കൈവിട്ട വാക്ക് പൊല്ലാപ്പ്... ഹൈക്കോടതിയുടെ ഇടപെടല്‍ മൂലം അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്ന ആയിഷ സുല്‍ത്താനയെക്കെതിരെ ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയില്‍; ആയിഷ സുല്‍ത്താന സഹകരിക്കുന്നില്ലെന്നു ലക്ഷദ്വീപ് പോലീസ്; കൈവിട്ട വാക്കില്‍ അറസ്റ്റ് ആശങ്ക വിട്ടുമാറുന്നില്ല

ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ കൈവിട്ട വാക്കില്‍ പൊല്ലാപ്പ് അനുഭവിക്കുകയാണ് ആയിഷ സുല്‍ത്താന. ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് വാങ്ങി അറസ്റ്റ് ചെയ്യാനിരിക്കുകയാണ് ലക്ഷദ്വീപ് പോലീസ്.
ജൈവായുധ പരാമര്‍ശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസ് അന്വേഷണവുമായി ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താന സഹകരിക്കുന്നില്ലെന്നാണ് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയില്‍ ആരോപിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം മൊബൈലില്‍ നിന്നു മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തതില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപുകാര്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂണ്‍ 7ലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണു പോലീസിന്റെ വിശദീകരണം. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ആയിഷ മൊബൈല്‍ ഫോണില്‍ നോക്കി വായിക്കുന്നതു വ്യക്തമാണ്. ആ സമയത്തു മറ്റാരുമായോ ആശയവിനിമയം ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഇല്ല. രേഖകള്‍ കൈമാറുന്നില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം കവരത്തിയില്‍ നിന്നുള്ള പൊലീസ് സംഘം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ചോദ്യം ചെയ്യലിനെത്തിയതെന്ന് ആയിഷ സുല്‍ത്താന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകള്‍ പ്രതീക്ഷിക്കുന്നതായും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതു കൊണ്ടു മാത്രമാണ് ഇപ്പോള്‍ പുറത്തുള്ളതെന്നും അവര്‍ പ്രതികരിച്ചു. ആയിഷ താമസിക്കുന്ന കാക്കനാടുള്ള ഫ്‌ളാറ്റിലെത്തിയ അഞ്ചംഗ പൊലീസ് സംഘം രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയപ്പോഴാണ് പ്രതികരണം. അന്വേഷണ സംഘം ആയിഷയുടെ ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.
തന്നെ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ ചില വിവരങ്ങള്‍ ശരിയാണോ എന്നു സഹോദരനോടു ചോദിച്ച് ഉറപ്പു വരാനാണ് പോലീസ് എത്തിയത്. ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചു. ചോദിച്ച കാര്യങ്ങള്‍ തന്നെ ചോദിച്ചു പൊലീസ് ബുദ്ധിമുട്ടിക്കുകയാണ്. അവര്‍ ഇനിയും വന്നുകൊണ്ടിരിക്കും, അതിനെ നേരിടാന്‍ ഇപ്പോള്‍ താന്‍ മാനസികമായി തയാറായിട്ടുണ്ട്. അവര്‍ പറയുന്നകാര്യങ്ങള്‍ തെളിയിക്കട്ടെ, തന്റെ വഴിക്കു താനും പോകുകയാണ്. ജോലി ചെയ്യുന്നതിനിടെ അതു വിട്ടിട്ടാണ് ഓടി വന്നത്. അനിയന്‍ ചെറിയ പയ്യനാണ്, മാനസികമായി ബുദ്ധിമുട്ടായിക്കാണും. ഉമ്മ സ്ഥലത്തുണ്ടായിരുന്നില്ല. അന്വേഷണ സംഘത്തോടു സഹകരിക്കണമെന്നു കോടതി പറഞ്ഞിട്ടുണ്ട്. അത് അനുസരിക്കുമെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.
ജൈവായുധ പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷദ്വീപ് ബിജപി ഘടകം നല്‍കിയ പരാതിയിലാണ് ആയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കേസില്‍ അറസ്റ്റു ചെയ്താല്‍ ഇവരെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ആള്‍ ജാമ്യത്തില്‍ വിട്ടയ്ക്കണം എന്നുമുള്ള ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ അന്വേഷണ സംഘം ഇവരെ അറസ്റ്റു ചെയ്തിട്ടില്ല. അറസ്റ്റു ചെയ്യുന്ന പക്ഷം ഇവരെ ചോദ്യം ചെയ്യാന്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്നും നിര്‍ദേശമുണ്ട്.
സിനിമാ സംവിധായക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും കേസ് റജിസ്റ്റര്‍ ചെയ്തതിനു ശേഷം മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത ആയിഷ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ആയിഷയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലവും ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ അയിഷ കൈമാറിയില്ലെന്നും അറിയിച്ച പോലീസ് ആയിഷയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കരുതെന്നും ആവശ്യപ്പെട്ടു.
" f
https://www.facebook.com/Malayalivartha

























