Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊട്ടാരക്കര ബിവറേജിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി ഓട്ടോയിൽ വിജനമായ മുട്ടറ മരുതിമലയിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയത് പെൺകുട്ടികളടക്കമുള്ള ഏഴംഗസംഘം; സന്ധ്യമയങ്ങിയതോടെ വെള്ളമടിച്ച് പൂസായി ആടിയാടി മലയിറങ്ങിയ സംഘം ശര്‍ദ്ദിച്ച് അവശരായി ഓട്ടോയ്ക്ക് മുമ്പിൽ- ബോധമില്ലാതിരുന്ന സംഘത്തെ ആശുപത്രിയിലെത്തിച്ചത് പോലീസ്! അതിരുവിട്ട പിറന്നാളാഘോഷം വിനയായി

21 JULY 2021 11:57 AM IST
മലയാളി വാര്‍ത്ത

മുട്ടറ മരുതിമലയിൽ മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കമുള്ള സംഘത്തെ കണ്ടെത്തിയ സംഭവത്തിൽ സംഘാംഗങ്ങളായ നാലുപേർ റിമാന്‍ഡില്‍. കൊട്ടാരക്കര ഈയംകുന്ന് സ്വദേശികളായ അഖില്‍ (19), ഉണ്ണി (19), എഴുകോണ്‍ സ്വദേശികളായ അതുല്യ (22), ശരണ്യ (22) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്ക് മദ്യം നല്‍കിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓടനാവട്ടം മുട്ടറ മരുതിമലയില്‍ മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ബര്‍ത്ത്ഡേ ആഘോഷിക്കാനെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളില്‍ ഒരാളുടേതായിരുന്നു ജന്മദിനം. ഇതിന്റെ ഭാഗമായി കേക്ക് മുറിക്കുകയും പിന്നീട് ഇവിടെ ഇരുന്ന് മദ്യം കഴിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കൊട്ടാരക്കര ബിവറേജിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി ഓട്ടോയിൽ മുട്ടറ മരുതിമലയിൽ എത്തുകയായിരുന്നു. സന്ധ്യമയങ്ങിയതോടെയാണ് സംഘം മലയിറങ്ങി താഴെ എത്തിയത്. പെണ്‍കുട്ടികള്‍ മദ്യപിച്ച്‌ ലക്കു കെട്ടതിനാല്‍ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. സമീപത്ത് നിന്നും ഓട്ടോറിക്ഷ വിളിച്ച്‌ മടങ്ങാന്‍ ശ്രമിക്കവേ പെണ്‍കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ ഓട്ടോ റിക്ഷാ തൊഴിലാളിലകള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടികളും യുവാക്കളും അവശരായിരുന്നു.

 

ഉടൻ തന്നെ പോലീസ് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് അറസ്റ്റിലായവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാവരും ഒത്തുചേര്‍ന്നത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരാണ്. ബാര്‍ ഹോട്ടലില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് സംഘത്തിലുള്ള അഖിലും ഉണ്ണിയും. ഇവരുടെ അയല്‍ക്കാരനായ ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷമായിരുന്നു മുട്ടറ മരുതിമലയില്‍ സംഘടിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തന്നെ നിര്‍ബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്ന് മൊഴി നല്‍കി. സമാന മൊഴി തന്നെയാണ് ആണ്‍കുട്ടികളും നല്‍കിയത്. ഇതോടെ പ്രായപൂര്‍ത്തിയാവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പ്രായൂര്‍ത്തിയാകാത്ത മൂന്നു പേരെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ബിയര്‍ മാത്രമാണ് കഴിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവ സ്ഥലത്ത് നിന്നും ബിയര്‍കുപ്പി പൊലീസ് കണ്ടെടുത്തു. മരുതിമല വിജനമായ ഒരു പ്രദേശമാണ്. ഇവിടെ ആരും അധികം എത്തിപ്പെടുന്ന സ്ഥലമല്ല. ഇത് മനസ്സിലാക്കിയാണ് ഇവര്‍ ഇവിടെ ആഘോഷം നടത്താമെന്ന് തീരുമാനിച്ചത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ഒരു ബാറിലെ ജീവനക്കാരാണ്.

ഇവിടെ ജോലി ചെയ്തിരുന്ന അഖിലുമായി ഇരുവര്‍ക്കും സൗഹൃദമുണ്ടായിരുന്നു. ഇതിനിടയിലാണ് അഖിലിന്റെ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. അങ്ങനെ യുവതികള്‍ അവരുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഒപ്പം കൂട്ടുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഏഴംഗ സംഘത്തെ മദ്യലഹരിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇവിടെ വച്ച്‌ മറ്റെന്തെങ്കിലും അതിക്രമം ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (22 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (27 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (38 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (59 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends