Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പേടി സ്വപ്നമായ അപകടകാരിയായ മോഷ്ടാവ് തീവെട്ടി ബാബു; പോലീസ് പിന്തുടർന്നാൽ സ്വയം ശരീരത്തില്‍ മുറിവുണ്ടാക്കും, ആക്രമിക്കും:- മോഷണ മുതലുകള്‍ കണ്ടെത്തുന്നത് ദുഷ്ക്കരം- ഇരുനൂറിലേറെ മോഷണങ്ങള്‍ നടത്തിയ പ്രതി ഒടുവിൽ കൂട്ടാളിയുമായി പിടിയിൽ

21 JULY 2021 10:54 AM IST
മലയാളി വാര്‍ത്ത

ഇരുനൂറിലേറെ മോഷണങ്ങള്‍ നടത്തിയ അപകടകാരിയായ മോഷ്ടാവ് തീവെട്ടി ബാബുവും കൂട്ടാളിയും പോലീസ് പിടിയിൽ. കൊല്ലം പൂതക്കുളം കുളത്തൂര്‍കോണം നന്ദു ഭവനില്‍ തീവെട്ടി ബാബു എന്ന ബാബു (62),​ കൂട്ടാളി കളിയിക്കവിള കോഴിവിള 4/167ല്‍ അബ്ദുള്‍ റഫൂക്ക് (24) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്‌തത്. പൂജപ്പുര അന്‍വര്‍ ഗാര്‍ഡന്‍സിന് സമീപം റിട്ടയേര്‍ഡ് ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ ശ്രീകുമാറിന്റെ വീട്ടില്‍ നടന്ന മോഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ 9 മുതല്‍ മൂന്നുദിവസം വീട്ടില്‍ ആളുണ്ടാവില്ലെന്നറിഞ്ഞ മോഷ്ടാക്കള്‍ വീടിന്റെ വാതില്‍ പൊളിച്ച്‌ സ്വര്‍ണവും ഇലക്‌ട്രോണിക് സാധനങ്ങളുമടക്കം നാലുലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്.

തുടര്‍ന്ന് കമ്മിഷണര്‍ ബലറാംകുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശാനുസരണം ഷാഡോ ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. ഇരുനൂറിലേറെ മോഷണങ്ങള്‍ നടത്തിയ തീവെട്ടി ബാബു അപകടകാരിയായ മോഷ്ടാവാണെന്നും, പൊലീസ് പിന്തുടര്‍ന്നാല്‍ രക്ഷപ്പെടുന്നതിനായി അപകടം വരെ ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന്‌ മോഷണ മുതലുകള്‍ കണ്ടെത്തുന്നതും ദുഷ്‌കരമാണ്. സ്വയം ശരീരത്തില്‍ മുറിവുണ്ടാക്കി രക്ഷപ്പെടുന്ന രീതിയും ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

മാര്‍ച്ചില്‍ മണക്കാട് സി.ഐ ഓഫീസിന്റെ ഗേറ്റ് പൊളിച്ച്‌ അകത്തുകടന്ന് ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആക്ടിവ സ്‌കൂട്ടര്‍ മോഷ്ടിച്ചതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്ബില്‍ വീട്ടില്‍ മുഹമ്മദ് റഫീക്കിന്റെ വീട്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കാര്യവും പ്രതികള്‍ സമ്മതിച്ചു. ഡി.സി.പി വൈഭവ് സക്‌സേന,​ കന്റോണ്‍മെന്റ് എ.സി അജിത് കുമാര്‍, എ.സി അനില്‍ കുമാര്‍,​ പൂജപ്പുര ഇന്‍സ്‌പെക്ടര്‍ റോജ്, എസ്.ഐമാരായ അനൂപ് ചന്ദ്രന്‍, ശോധരന്‍, സി.പി.ഒ പ്രശാന്ത്,​ ഷാഡോ എസ്.ഐ അരുണ്‍ കുമാര്‍, എ.എസ്.ഐ സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends