കോവിഡ് ആശങ്കകള്‍ക്കിടയിലും ജപ്പാനിലെ ടോക്കിയോയില്‍ ഒളിമ്ബിക്‌സിന് തുടക്കമാകുന്നു..... ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം ഇക്കുറിയും ഒളിമ്പിക്‌സില്‍

കോവിഡ് ആശങ്കകള്‍ക്കിടയിലും ജപ്പാനിലെ ടോക്കിയോയില്‍ ഒളിമ്പിക്‌സിന് തുടക്കമാവുന്നു. ജൂലൈ 23 മുതല്‍ ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങള്‍ തങ്ങളുടെ മികവുകള്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങും.
ഒളിമ്പിക്‌സില്‍ ഇത്തവണയും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഒട്ടേറെ താരങ്ങളുണ്ട്. 127 അത്‌ലറ്റുകളുമായാണ് ഇന്ത്യ ഇക്കുറി ടോക്കിയോയില്‍ എത്തുന്നത്. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളില്‍ ഏറെ മുന്‍പന്തിയിലാണ് മേരി കോമിന്റെ സ്ഥാനം.
ആറു തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം ഇക്കുറിയും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നു.2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ മേരി ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയിരുന്നു. ലണ്ടനില്‍ ഇന്ത്യക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്.
മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്‌സില്‍ നാല് മെഡല്‍ ലഭിക്കുന്നത്. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha

























