ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റിൽൽ; ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് പട്രോളിംഗ് സംഘം പിടികൂടിയത് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍
പിടിച്ചുപറി, മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ. തൃക്കൊടിത്താനം ചാഞ്ഞോടി ഉരപ്പാംകുഴി അനന്തു ഷാജി(23) ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പോലീസ് പട്രോളിംഗ് സംഘത്തിന്റെ കസ്റ്റഡിയിലാകുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണക്കേസുണ്ട്.
ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കും പണവും കൊടുമണ്‍ സ്റ്റേഷനില്‍ വീട്ടമ്മയുടെ കയ്യില്‍ നിന്നും ബാഗ് പിടിച്ചുപറിച്ച കേസുകളും പ്രതിയുടെ പേരിലുള്ളതായും പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ ഇ അജീബ്, എസ്‌ഐമാരായ രഘു, സജി സാരംഗ്, എഎസ് ഐ ബിജു, സീനിയര്‍ സിപിഒമാരായ ജോര്‍ജ്, ജയ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























