കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ റെക്കോഡ് ചെയ്തു; കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗലങ്ങളുടെ സഞ്ചാരപദമുണ്ടെന്ന് സ്ഥിരീകരിച്ചത് വിഴിഞ്ഞത്ത് സ്ഥാപിച്ച റെക്കോർഡിങ് ഉപകരണത്തിലൂടെ; കൂടുതൽ ഗവേഷണങ്ങൾക്കൊരുങ്ങി അധികൃതർ

കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ റെക്കോഡ് ചെയ്തു. വിഴിഞ്ഞത്തിനടുത്താണ് സംഭവം. ഇതോടെ കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗിലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു.
188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗിലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും. 80-90 വര്‍ഷമാണ് ആയുര്‍ദൈര്‍ഘ്യം. മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ ആണ് സഞ്ചാര വേഗം.
ലോകത്തെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗിലങ്ങള്‍. 24-30 മീറ്റര്‍ നീളവും 200 ടണ്‍ (ഏകദേശം 33 ആനകളുടെ ഭാരം) ഭാരവുമുണ്ട് ഇവയ്ക്ക്. നീലകലര്‍ന്ന ചാരനിറം, പ്രതിദിനം നാലുടണ്ണിലധികം ഭക്ഷണം നീലത്തിമിംഗിലങ്ങള്‍ കഴിക്കും.
മൂന്ന് ഉപവിഭാഗങ്ങളാണ് നീലത്തിമിംഗിലങ്ങളില്‍ ഉള്ളത്. വടക്കന്‍ അത്‌ലാന്റിക് സമുദ്രത്തിലും വടക്കന്‍ ശാന്തസമുദ്രത്തിലും കാണുന്ന ബി.എം. മസ്‌കുലസ്, ദക്ഷിണസമുദ്രത്തില്‍ കാണുന്ന ബി.എം. ഇന്റര്‍മീഡിയ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന കുള്ളന്‍ നീലത്തിമിംഗിലം എന്നിവയാണ് അവ.
ഇന്ത്യന്‍ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാന്‍ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയില്‍ തീരത്തുനിന്ന് അമ്ബതു മീറ്റര്‍ മാറി കടലില്‍, മൂന്നു മാസം മുമ്ബ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയെന്ന് മനസ്സിലായത്.
കേരളത്തിന്റെ തീരക്കടല്‍ വഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണ് ഗവേഷകര്‍ റെക്കോഡ് ചെയ്തത്. ഈ ശബ്ദം അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകര്‍. ഇതില്‍നിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങള്‍ പോയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha























