കുണ്ടറ പീഡനപരാതി! പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം നടപടി, പദ്‌മാകരനെയും എസ് രാജീവിനെയും എന്‍സിപി സസ്പെന്‍ഡ് ചെയ്തു; സംഭവത്തില്‍ ഇനിയും നടപടിയുണ്ടാകുമെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി

കുണ്ടറ പീഡന പരാതിയില്‍ നടപടിയെടുത്ത് എന്‍.സി.പി. എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളുമായ പദ്‌മാകരനെയും നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. രാജീവിനുമാണ് സസ്‌പെന്‍ഷന്‍.
പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി. പദ്‌മാകരന് എതിരെയാണ് യുവതി പീഡന പരാതി ഉന്നയിച്ചത്. ഈ പരാതിയില്‍ നിയമ നടപടി തുടരട്ടെയെന്നാണ് എന്‍.സി.പി അന്വേഷണ കമ്മിഷന്റെയും പാര്‍ട്ടിയുടെയും നിലപാട്. സംഭവത്തില്‍ ഇനിയും നടപടിയുണ്ടാകുമെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി കെ ആര്‍. രാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























