പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജോലിയില്‍ നിന്നും ഒഴിവായി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക ജോലിയില്‍ നിന്നും ഒഴിവായി. നിയമനം വിവാദമായതിനു പിന്നാലെയാണ് മൂവരും ജോലി രാജിവെച്ചിരിക്കുന്നത്. സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തതായാണ് വിവരം. പീതാംബരന്‍ ഉള്‍പ്പടെയുളള കേസിലെ ആദ്യ മൂന്നു പ്രതികളുടെ ഭാര്യമാര്‍ക്കാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ താത്ക്കാലിക നിയമനം നല്‍കിയിരുന്നത്. കൊലക്കസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ പഞ്ചായത്ത് ഇടപ്പെട്ട് നിയമനം നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തി കൊണ്ടിരിക്കുന്നതിനിടെയാണ് മൂവരും ജോലി രാജി വെച്ചിരിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലും, ഒരാള്‍ക്ക് സഹകരണ സംഘത്തിലും ജോലി വാഗ്ദാനം നല്‍കയതായാണ് വിവരം.
https://www.facebook.com/Malayalivartha





















