കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെ 19 ബി ജെ പി നേതാക്കള്‍ സാക്ഷികൾ; അന്വേഷണ സംഘം വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെ 19 ബി ജെ പി നേതാക്കള്‍ കേസില്‍ സാക്ഷികളാണ്.ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരെയാണ് കുറ്റപത്രം.
മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ 3.5 കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഇതില്‍ 1.45 കോടി രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
https://www.facebook.com/Malayalivartha





















