കേരളത്തിന് നല്കിയ 10 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ല.... വിമര്ശിനവുമായി കേന്ദ്ര ആരോഗ്യമന്ത്രി....

കേരളത്തിന് നല്കിയ പത്തു ലക്ഷം ഡോസ് കോവിഡ് വാക്സിന് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യ. ഈ പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്കു വീണ്ടും നല്കാന് തയാറാണെന്നും മന്ത്രി വ്യകത്മാക്കി.
കേരളത്തിലെ വാക്സിന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ച എംപിമാരായ ടി.എന്‍ പ്രതാപന്, ഹൈബി ഈഡന് എന്നിവരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ വാക്സിന് ഡോസുകളുടെ കണക്കുകളും മന്ത്രി വിശദീകരിച്ചു.
കേരളത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണ്. എന്നിട്ടും രോഗവ്യാപനത്തിന് എന്തേ ശമനമില്ലാത്തത് എന്ന് മന്ത്രി ആശങ്കപ്പെട്ടു.
കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ ഇപ്പോഴുള്ള സ്ഥിതിയെന്നും മന്ത്രി ചോദിച്ചു.
https://www.facebook.com/Malayalivartha
























