Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആരുമായും സംസാരമില്ല... ആഴ്ചയിലൊരിക്കൽ സന്ദര്‍ശകര്‍... ജയിലിൽ സ്വപ്ന ചെയ്യുന്നത് പുറത്തായി!

22 JULY 2021 10:58 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ ജീവിത രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. കേരളത്തെ പിടിച്ചു കുലുക്കിയ കേസുകളിലെ വനിതാ തടവുകാർ പലരും ഇപ്പോൾ വനിതാ ജയിലിൽ നല്ല നടപ്പിലാണ് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

സ്ഥിരമായി യോഗ ചെയ്യുന്ന സ്വപ്ന ജയിലില്‍ ആരോടും അധികം സംസാരിക്കാറില്ല. ആഴ്ച്ചയിലൊരിക്കല്‍ സന്ദര്‍ശകരെ ജയിലില്‍ അനുവദിനീയമാണ്. യോഗ ചെയ്തു കഴിഞ്ഞാല്‍ പ്രധാനമായും വായനയിലാണ് സ്വപ്ന. ഭര്‍ത്താവും മകനും അമ്മയുമാണ് സ്വപ്നയുടെ സന്ദര്‍ശകര്‍.

യോഗ പഠനം മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സ്വപ്നയ്ക്ക് സമീപകാലത്തൊന്നും ജയില്‍ മോചിതയാവില്ലെന്നാണ് വിവരം.

സഹതടവുകാരില്‍ നിന്ന് പൂര്‍ണമായും അകന്ന് കഴിയുന്നതിന്റെ അര്‍ത്ഥവും വ്യക്തമല്ല. യോഗ കഴിഞ്ഞാൽ പുസ്തക വായനയിലാണു പ്രധാനമായും സ്വപ്നയുടെ ഒരു ദിവസം. ആരോടും അധികം സംസാരിക്കില്ല. ആഴ്ചയിൽ ഒരു ദിവസം സന്ദർശകരെ അനുവദിച്ചിട്ടുണ്ട്.

അതേസമയം വിവാദമായ സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ സ്റ്റെഫി ജയിലില്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയാണ്. ഭർത്താവും മകനും അമ്മയും കാണാനെത്തും. അവരോടു വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ പൊട്ടിക്കരയും.

ജയിലിലെ യൂണിഫോം ആയ വെള്ളസാരിയിലാണു സിസ്റ്റർ സെഫി. സഭാ വസ്ത്രങ്ങൾ ഒന്നും ഇവിടെ അനുവദനീയമല്ല. തുടക്കത്തിൽ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയിരുന്നു. ഇപ്പോൾ പൊരുത്തപ്പെട്ടു. സഹതടവുകാരിൽ നിന്നെല്ലാം അകന്നു കൂടുതൽ സമയവും പ്രാർഥനയിലാണ്. തയ്യൽ, ശുചീകരണ ജോലികളാണു ചെയ്യുന്നത്. ഇപ്പോൾ പരോളിലാണ്.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ഏറെ നാള്‍ നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷമാണ് സ്റ്റെഫി കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുന്നത്.

അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ഓഗസ്റ്റ് 26നായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്. 2020 ഡിസംബര്‍ 22ന് കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു.

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ടെക്നോപാർക്ക് ഉദ്യോഗസ്ഥ അനുശാന്തി ജയിലിൽ കുട്ടികൾക്കു വേണ്ടി പാവകൾ നിർമിക്കുകയാണ്. സ്വന്തം മകളുടെ ഉൾപ്പെടെ കൊലപാതകത്തിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. കുഞ്ഞുടുപ്പുകൾ തയ്ക്കുന്നതിലും അവർ വിദഗ്ധയാണ്. ബാക്കി സമയങ്ങളിൽ അന്തേവാസികൾക്കു കംപ്യൂട്ടർ പരിശീലനവും നൽകുന്നു.

കല്ലുവാതുക്കലെ റബർ തോട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മ റിമാൻഡിൽ കഴിയുകയാണ്. അനന്തു എന്ന ഫെയ്സ്ബുക് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണു പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു രേഷ്മ പൊലീസിനു നൽകിയ മൊഴി.

അനന്തു എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ രേഷ്മയുമായി ചാറ്റ് ചെയ്ത ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയ വിവരം രേഷ്മയെ അറിയിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 minutes ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (11 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (17 minutes ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (32 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (4 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (5 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (5 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (6 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (6 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

Malayali Vartha Recommends